karwar-mla
  • അര്‍ജുന്റെ ട്രക്കിലെ മാറ്റ് കണ്ടെത്തി
  • മേജർ ജനറൽ ഇന്ദ്രബാലൻ സ്ഥലത്തെത്തി
  • അസ്ഥി മനുഷ്യന്റേത് അല്ലെന്ന് സ്ഥിരീകരിച്ചു

കാലാവസ്ഥ പ്രതികൂലമായാലും ഷിരൂരില്‍ തിരച്ചില്‍ 10 ദിവസം തുടരുമെന്നും അര്‍ജുന്റെ ട്രക്കിലെ മാറ്റ് കണ്ടെത്തിയെന്നും കാര്‍വാര്‍ എം.എല്‍.എ . നാല് പോയിന്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഫണ്ട് പ്രശ്നമല്ല, നാല് പോയിന്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുെമന്നും എല്‍എഎ അറിയിച്ചു. 

 

ഷിരൂരില്‍ നാലാംദിവസത്തെ തിരച്ചിലില്‍ ടാങ്കർ ലോറിയുടെ ടയറുകൾ കണ്ടെത്തിയിരുന്നു. നേരത്തെ ഇതേ ലോറിയുടെ ഭാഗങ്ങൾ ലഭിച്ച സ്ഥലത്തുനിന്നാണ് ടയറുകളും കണ്ടെത്തിയത്. നാവിക സേന ശക്തമായ ലോഹ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച സ്ഥലത്ത് നടത്തിയ തിരച്ചിലിൽ കയറും മറ്റു ചില ലോഹഭാഗങ്ങളും ലഭിച്ചു.  ഇന്നലെ ലഭിച്ച അസ്ഥി മനുഷ്യന്റേത് അല്ലെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു

കഴിഞ്ഞ മൂന്നു ദിവസത്തെ തിരച്ചിൽ നിന്നും ഏറെ  മാറിയാണ്‌ ഇന്ന് കാര്യങ്ങൾ മുന്നേറിയത്. രാവിലെ 9.മണി മുതൽ മുഴുവൻ സമയവും ഡ്രെജർ മണ്ണു കോരി പരിശോധിച്ചു. നാവിക സേനയും സഹായയത്തിന് എത്തി.സോണർ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ ഭാഗം കൃത്യമായി നിർണയിച്ചു നൽകി. ഇവിടെ നടത്തിയ തിരച്ചിലിൽ കയറിന്റെ ഭാഗവും ട്രെക്കുകളുടെ ക്രാഷ് ബാരിയർ എന്ന് കരുതുന്ന ഭാഗവും ലഭിച്ചു. അവ തന്റെ വാഹനത്തിന്റേതെന്നാണ് അർജുൻ ഓടിച്ചിരുന്ന ട്രക്ക് ഉടമയുടെ അവകാശ വാദം. ലോഹ സാന്നിധ്യം കണ്ടെത്തിയ കൂടുതൽ സ്ഥലങ്ങളിൽ  പരിശോധന ഉണ്ടാകുന്നത്  അർജുന്റെ കുടുംബത്തിനും ആശ്വാസം നൽകുന്നുണ്ട് 

ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേത് അല്ലെന്നു പ്രാഥമികമായി സ്ഥിരീകരിച്ചതോടെ ആ പ്രതീക്ഷയും മങ്ങി. ഐ ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ ഭാഗങ്ങൾ  നിർണയിച്ചു നൽകാൻ മേജർ ജനറൽ ഇന്ദ്രബാലൻ സ്ഥലത്തു എത്തി. ഡ്രെജിങ് സംഘവുമായി ആശയ വിനിമയം നടത്തി.

ഐ ബോർഡ്‌ ഡ്രോൺ ഇനിയുള്ള തിരച്ചിൽ ഇന്ദ്രബാല നിർണയിച്ചു നൽകുന്ന മേഖലകൾ കേന്ദ്രീകരിച്ചാകും ഉണ്ടാകുക 

ENGLISH SUMMARY:

Ankola landslide: Crash guard of Arjun's truck recovered from Gangavali river