kottayam-caraccident

TOPICS COVERED

ചേർത്തല–കുമരകം റൂട്ടിൽ കൈപ്പുഴ മുട്ട് പലത്തിനു താഴെ ആറ്റിലേക്ക് കാർ മറിഞ്ഞു രണ്ടു മരണം. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശികളാണ്. റെന്റ് എ കാർ ആണെന്ന് അറിയുന്നു.  കുമരകം റോഡിൽനിന്നു ഇടറോഡിലേക്ക് കയറിയ കാർ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്.

 

രാത്രി 8.45നാണ് സംഭവം. അഗ്നിരക്ഷാസേനയുടെ തിരച്ചിലില്‍ കാര്‍ കണ്ടെത്തി . മീനച്ചിലാറിന്റെ കൈവഴിയായ ഇവിടെ നാലാൾ താഴ്ചയുണ്ട്. പതിനഞ്ചു മീറ്ററോളം വീതിയുമുണ്ട്. കാര്‍ പാലത്തിലേക്ക് കയറുന്നതിനു പകരം വെള്ളത്തില്‍ വീഴുകയായിരുന്നു . 

ENGLISH SUMMARY:

Kottayam car accident; two died