ഉദ്യോഗസ്ഥനോട് കയര്‍ത്ത് അന്‍വര്‍. തെണ്ടിത്തരം കാട്ടരുതെന്ന് ഉദ്യോഗസ്ഥനോട് പി.വി.അന്‍വര്‍ എം.എല്‍എ.. വാഹനം മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോടാണ് കയര്‍ത്തത്. അതിനിടെ, വനംമന്ത്രിയെ വേദിയില്‍ ഇരുത്തി ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് പി.വി.അന്‍വര്‍. വകുപ്പിന്റെ തോന്നിവാസത്തിന് അറുതിയില്ല. തമിഴ്നാട്ടിലായിരുന്നെങ്കില്‍ ചെപ്പക്കുറ്റി അടിച്ചുതകര്‍ത്തേനെ. ഉദ്യോഗസ്ഥരെ വരച്ചവരയില്‍ നിര്‍ത്തണം. വനംവകുപ്പിന്‍റെ കുഴപ്പങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ ഉദ്ദേശിച്ചതാണ്. ഇനി അവസരം ലഭിക്കുമോ എന്നറിയില്ലെന്നും അതുകൊണ്ടാണ് വേദിയില്‍പറഞ്ഞതെന്നും അന്‍വര്‍ നിലമ്പൂരില്‍ പറഞ്ഞു.
അജിത്കുമാര്‍ വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്ന് പി.വി.അന്‍വര്‍. നോ മോര്‍ അജിത്കുമാര്‍, ആഫ്റ്റര്‍ ദ റിപ്പോര്‍ട്ട് ഒണ്‍ലി എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്‍വറിന്റെ മറുപടി.
അതേസമയം, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്സ് ബുക്കിലെ കവർചിത്രം മാറ്റി പി വി അൻവർ. പകരം പ്രവർത്തകർക്കൊപ്പമുള്ള ചിത്രം വച്ചു. അന്‍വറിനെ വിമര്‍ശിച്ച് കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്തുവന്നു. അനുഭാവി ആയാലും പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ എറിഞ്ഞ് െകാടുക്കരുതെന്ന് പി.കെ.ശ്രീമതി പറഞ്ഞു. പി.വി.അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങളെല്ലാം ശുഭമായി തീരുമെന്നായിരുന്നു ഇ.പി.ജയരാജന്‍റെ പ്രതികരണം.
തന്നെ കയ്യൊഴിഞ്ഞ മുഖ്യമന്ത്രിയെ തനിക്കും വേണ്ടന്നും പ്രവർത്തകർ തനിക്കൊപ്പമുണ്ടന്നുമുള്ള സന്ദേശമാണ് അൻവർ കവർചിത്രം മാറ്റിയതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് നിഗമനം. പരസ്യപ്രതികരണം ഇനിയുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പേര് പരാമര്‍ശിക്കാതെ പി.വി. അന്‍വറിനെതിരെ പി.കെ.ശ്രീമതി രംഗത്തുവന്നു. അനുഭാവി ആയാലും പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ എറിഞ്ഞ് െകാടുക്കരുത്. ഇന്നലത്തെ പിവി അന്‍വറിനെതിരായ സിപിഎമ്മിന്‍റെ പ്രസ്താവന പരാമര്‍ശിച്ചായിരുന്നു പി.കെ.ശ്രീമതിയുടെ വിമര്‍ശനം. പി.വി.അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങളെല്ലാം ശുഭമായി തീരുമെന്നായിരുന്ന് പറഞ്ഞ ഇ.പി.ജയരാജന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുമെന്നും വിലയിരുത്തി.