സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് പൂട്ടിക്കെട്ടി സർക്കാർ. ആവാസ് കാർഡും അതിഥി ആപ്പും പാതി വഴിയിൽ ഉപേക്ഷിച്ചു. തൊഴില്‍ മന്ത്രി മുന്നോട്ടു വച്ച പുതിയ നിയമ നിർമാണവും പ്രഖ്യാപനത്തിലൊതുക്കി. ഭൂരിഭാഗം തൊഴിലാളികളും കേരളത്തിലെത്തുന്നത് ഒരു രേഖയുമില്ലാതെ.
നാല് വർഷം പിന്നിട്ടെങ്കിലും മുഖ്യമന്ത്രി അന്ന് പറഞ്ഞ വിവര ശേഖരണം ഇന്നും എങ്ങുമെത്തിയില്ല. എഡിജിപിയുടെ റിപ്പോർട്ട് പലതവണ പരിശോധിച്ചെങ്കിലും പൂർത്തിയായില്ല എന്നായിരുന്നു മറുപടി. ഇനി കണക്കെടുപ്പ് നടന്നോ എന്ന്ചോദിച്ചാൽ ഇതാണ് ഉത്തരം.
കണക്കെടുപ്പ് നടന്നെന്ന് സർക്കാർ പറയുമ്പോഴും കണക്കെടുപ്പ് ശരിയല്ലെന്നും എല്ലാം തോന്നിയ പോലെ ആണെന്നും തൊഴിൽ മന്ത്രി തന്നെ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. പുതിയ നിയമ നിർമാണത്തെ പറ്റി കോവിഡ് കാലം മുതൽ സർക്കാർ ആലോചികൊണ്ടേ ഇരിക്കുകയാണ്. മന്ത്രി ശിവൻകുട്ടി കഴിഞ്ഞ വർഷം പറഞ്ഞ കാര്യത്തിൽ വല്യ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടില്ല. ഇപ്പോഴും സർക്കാർ ആലോചിച്ചു കൊണ്ടേ ഇരിക്കുകയാണ്.