mr-ajithkumar-submits-repor

തൃശൂര്‍ പൂരം കലക്കല്‍ സംഭവത്തില്‍ തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി എഡിജിപി എം.ആര്‍. അജിത്കുമാറിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപിയുടെ റിപ്പോര്‍ട്ട് ഡിജിപി അംഗീകരിച്ചു. തുടര്‍നടപടി നിര്‍ദേശിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. ചിലര്‍ പൂരം മുടക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ താല്‍പര്യമുള്ള ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ദേവസ്വം ഭാരവാഹികളുടെ കോള്‍ വിവരങ്ങള്‍ തെളിവായി ചേര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം നിര്‍ത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ആസൂത്രിതമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എഡിജിപിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ കേസെടുത്ത് അന്വേഷണം വന്നേക്കും. മുഖ്യമന്ത്രിയുടേതാണ് അന്തിമതീരുമാനം. 

ENGLISH SUMMARY:

ADGP M.R. Ajithkumar has accused Thiruvambadi Devaswom in his report regarding the Thrissur Pooram incident. DGP accepted ADGP's report, and further action was suggested and handed over to the Chief Minister.