assam

TOPICS COVERED

വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ അസംകാരിക്കുട്ടി  ഇനി കേരളത്തിന്റെ മകള്‍ . ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടിയെ തിരുവനന്തപുരം പട്ടം സ്കൂളില്‍ ചേര്‍ത്തു. കൂട്ടുകാരാടൊപ്പം ഓണപരിപാടികളില്‍ പങ്കെടുത്ത് ആദ്യദിനം ആഘോഷമാക്കി. 

 

ഓണക്കോടിയായി കിട്ടിയ പുത്തനുടുപ്പിട്ട്, പുതിയ ബാഗും പുസ്തകങ്ങളുമൊക്കെയായാണ് സ്കൂളിലേയ്ക്ക് പുറപ്പെട്ടത്....ശിശുക്ഷേമ സമിതിയിലെ കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. സ്കൂളിലെത്തിയപ്പോഴാകട്ടെ അവിടെ ഓണാഘോഷം പൊടിപൊടിക്കുന്നു...പിന്നെ കൂട്ടുകാരോടൊപ്പം കൂടി. മതിവരുവോളം ഊഞ്ഞാലാടി. പുതിയ ടീച്ചര്‍മാര്‍ അവളെ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു. ഏഴാം ക്ളാസിലേയ്ക്കാണ് പ്രവേശനം.

വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടി ട്രെയിന്‍കയറി പോയി  മുപ്പത്തിയാറ് മണിക്കൂറാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി തിരികെയെത്തിച്ച പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് CWC ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയത്. മലയാളം പഠിക്കാന്‍ തുടങ്ങിയിട്ടുണ്ടിപ്പോള്‍. തന്നെ ഉപദ്രവിച്ച വീട്ടിലേയ്ക്കിനിയില്ലെന്നും  പഠിച്ച് മിടുക്കിയാകണമെന്നുമാണ് പെണ്‍കുട്ടിയെ ആഗ്രഹം.

ENGLISH SUMMARY:

The Asam girl celebrated the school first day by participating in Onaസ programs with her friends