jaundice

TOPICS COVERED

മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിക്കാനാവാതെ കോഴിക്കോട് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൽ ഇതുവരെ 260 വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിൻറെ രണ്ടാംഘട്ട വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുകയാണ് ആരോഗ്യവകുപ്പ് . 

വെള്ളത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നും രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വീടുകളിൽ കയറിയുള്ള ഈ ബോധവൽക്കരണം.nചങ്ങരോത്ത് പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെ ആശാവർക്കർമാരെയും ആരോഗ്യപ്രവർത്തകരെയും ഉൾക്കൊള്ളിച്ച് 200 അംഗ സംഘമാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഇതുവരെ 280 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 260 പേരും വിദ്യാർത്ഥികളാണ്. അധ്യാപകർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. ദിവസങ്ങൾ നീണ്ടു നടത്തിയ പരിശോധനയിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആകുന്നില്ല എന്നതാണ്  പ്രതിസന്ധി .

ENGLISH SUMMARY:

School not open even after onam holiday because of jaundice