hc-criticises-siddique
  • 'പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യം'
  • 'കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യം'
  • സിദ്ദിഖിനായി ഊര്‍ജിത തിരച്ചില്‍

ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അതിക്രമത്തിനിരയായി എന്നുവച്ച് പരാതിക്കാരിയുടെ സ്വഭാവം വിലയിരുത്തരുത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണ്. സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നിഗൂഢമൗനം പാലിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. Also Read: സിദ്ദിഖ് ഒളിവില്‍, ലുക്കൗട്ട് നോട്ടിസ്

നടന്‍ വലിയ സ്വാധീനമുള്ളയാളാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെയും  സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയുണ്ട്. പരാതിക്കാരിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ആരോപണം ശരിയെങ്കിൽ പ്രഥമദൃഷ്ട്യ കുറ്റകൃത്യം നിലനിൽക്കും എന്നിങ്ങനെയുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുയായിരുന്നു. 

പരാതിക്കുള്ള കാലതാമസം ഒരു കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയെ വ്യക്തിഹത്യ നടത്താൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.  തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ സിദ്ദിഖിന്‍റെ വാദം. ഈ വാദങ്ങൾ തള്ളികൊണ്ടാണ് ജസ്റ്റിസ് സി.എസ്.ഡയസിന്‍റെ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. 

സിനിമയില്‍ വേഷം  വാഗ്ദാനം ചെയ്ത് 2016 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍  വിളിച്ചുവരുത്തി സിദ്ദിഖ് ബലാല്‍സംഗം ചെയ്തെന്നാണ്  യുവനടിയുടെ പരാതി. മ്യൂസിയം  പൊലീസ് റജസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറി. സിദ്ദിഖ് അഭിനയിച്ച 'സുഖമായിരിക്കട്ടെ' സിനിമയുടെ പ്രവ്യൂ തിരുവന്തപുരത്ത് നടക്കുന്ന ഘട്ടത്തിലാണ് സംഭവം  ആസമയം സിദ്ദിഖിനെ നേരില്‍ കണ്ടു. തന്‍റെ മകന്‍ അഭിനിയിക്കുന്ന തമിഴ് സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് നടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി . അവിടെ വച്ച് സിദ്ദിഖ് ലൈംഗികമയി പീഡിപ്പിച്ചെന്നും  ദീര്‍ഘനേരം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടെന്നുമാണ് പരാതി 

പരാതി പരിശോധിച്ച അന്വേഷണസംഘം ഹോട്ടലില്‍ പരിശോധന നടത്തി. ‌8വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും ഇരുവരും ആ ദിവസം ഹോട്ടലില്‍ ഉണ്ടായിരുന്നെന്ന്  രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. സിദ്ദിഖിന്‍റെ പേര് ഹോട്ടല്‍ റജിസ്റ്ററിലും നടിയുടെ പേര് സന്ദര്‍ശക റജസ്റ്ററില്‍ നിന്നും ലഭിച്ചു. ആ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയെന്നാണ് വിവരം. 

ENGLISH SUMMARY:

Do not judge the character of the complainant simply because she is a victim of violence, said the High Court. The court stated that there is a prima facie case against Siddique and that it is necessary to take him into custody and interrogate him. The court also ordered an examination of Siddique's sexual potency.