pinarayi-ajithkumar

തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഡി.ജി.പി ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ചില നിര്‍ദേശങ്ങളോടെയാണ് കൈമാറിയത്. ഡി.ജി.പിയുടെ നിര്‍ദേശങ്ങളും എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ഇന്ന് പരിശോധിക്കും. ആയിരത്തി മുന്നൂറോളം പേജുള്ള റിപ്പോര്‍ട്ടില്‍ പൂര ദിവസത്തെ ചിത്രങ്ങളും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുമടക്കം ഒട്ടേറെ തെളിവുകളും ഇരുപതിലധികം പേരുടെ മൊഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടി വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. പൂരം മുടങ്ങിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സി.പി.ഐയുെട വാദം. പൂരം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെന്നാണ് ഇന്നലെ മുഖ്യമന്ത്രിയും പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ട് കാണാതെയാണ് തന്റെ പ്രതികരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുമോയെന്നതിലും ആകാംക്ഷ തുടരുകയാണ്.

ENGLISH SUMMARY:

Thrissur Pooram clash investigation report will be submitted infront of Kerala CM today. It includes 1300 pages of report and CCTV visuals.