vd-satheeshan-pinarayi

എഡിജിപിക്കെതിരെ ആരോപണം ഉന്നയിച്ച് 21 ദിവസത്തിനുശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 15 മാസം മുന്‍പ് ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്ന് ചോ‍ദിച്ച പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദൂതനായാണ് അജിത് കുമാര്‍ പോയതെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. ഈ‌ അന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും പൂരം കലക്കിയത് അജിത്കുമാര്‍ തന്നെ അന്വേഷിക്കുന്ന പോലെയാണിതെന്നും സതീശന്‍ പറഞ്ഞു.

 

അതേസമയം, എ.ഡി.ജി.പിക്കെതിരായ അന്വേഷണം ആരെ ബോധ്യപ്പെടുത്താനെന്ന് കെ.സുധാകരനും ചോദിച്ചു. എഡിജിപി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിക്കുവേണ്ടി പറഞ്ഞ അദ്ദേഹം ആളുകളെ കബളിപ്പിക്കാന്‍ വേണ്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും ആരോപിച്ചു.

എ.ഡി.ജി.പി, ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയാണ് ഉത്തരവിറക്കിയത്. കൂടിക്കാഴ്ച ഡി.ജി.പി അന്വേഷിക്കും. മുന്നണിയോഗത്തില്‍ ഉറപ്പ് നല്‍കി രണ്ടാഴ്ചയ്ക്കുശേഷമാണ് ഉത്തരവിറക്കുന്നത്. മൂന്നാഴ്ചമുമ്പാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം, പൂരം കലക്കലില്‍ ആഭ്യന്തര സെക്രട്ടറിയുടെ അഭിപ്രായം അറിയട്ടെ എന്നിട്ട് തുടര്‍നടപടി ആലോചിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ENGLISH SUMMARY:

Opposition leader VD Satheesan said that the investigation was announced after 21 days of allegations against the ADGP and is delayed.