edavela-babu-amma-election-1-

നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പില്‍ ഇടവേള ബാബു ചോദ്യംചെയ്യലിന് ഹാജരായി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്താണ് ഹാജരായത്. കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. മുകേഷിനെ മൂന്നുമണിക്കൂര്‍ ചോദ്യംചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും ഇവിടെവച്ചാണ്.

 

അതേസമയം, സിദ്ദീഖിനെ പിടികൂടാന്‍ പൊലീസിന്‍റെ ശ്രമം തുടരുകയാണ്. കൊച്ചിയിലെ ഹോട്ടലുകളില്‍ പൊലീസ് സംഘം അരിച്ചുപെറുക്കുന്നു. സിദ്ദീഖിന്‍റെ വസതികളും പരിചയക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ട് പോവുകയാണ്. നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എഐജി ജി.പൂങ്കുഴലിയാണ്. മുകേഷിനെതിരെയുള്ള പരാതിയില്‍ പുതിയ തെളിവുകളും മൊഴികളും ലഭിച്ചാല്‍ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം സൂചന നല്‍കുന്നുണ്ട്. പുതിയ പരാതികളിന്മേല്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ എഫ്ഐആര്‍ രജിസറ്റര്‍ ചെയ്യൂ. Also Read: സിദ്ദിഖ് എവിടെ? രാപ്പകല്‍ തിരഞ്ഞിട്ടും കണ്ടെത്താനാകാതെ അന്വേഷണസംഘം

ENGLISH SUMMARY:

Special investigation team will question Edavela Babu today on the complaint of molesting the actress.