TOPICS COVERED

വർഷങ്ങളോളം പതിവായി വാഹനമോടിച്ച അതേ പാതയിലൂടെയായിരുന്നു അർജുന്റെ അന്ത്യ യാത്ര. തുടക്കം മുതൽ ഒടുക്കം വരെ അന്ത്യഞ്ജലി അർപ്പിക്കാനായി വഴിയരികിൽ ഒട്ടേറെ പേരാണ് കത്തു നിന്നത്. പുലർച്ചെ രണ്ടു മണിയോടെയാണ് കർണാടക അതിർത്തി വിട്ട് ആംബുലൻസ് കേരളത്തിലേക്ക് കടന്നത്. 

തലപ്പാടി ചെക്ക്പോസ്റ്റിലും ഒട്ടേറെ പേർ ആദരാഞ്ജലി അർപ്പിക്കാനായി കാത്തുനിന്നിരുന്നു . കാസർകോട് ബസ്റ്റാൻഡിൽ ജില്ലാ കലക്ടർ  കെ ഇമ്പശേഖർ  അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. അഞ്ചരയോടെ കണ്ണൂർ പിന്നിട്ടു. ആറിന് കോഴിക്കോട് നഗരാതിർത്തിയായ പൂളാടിക്കുന്നിലേക്ക്.

തുടർന്ന് വിലാപയാത്രയായി  അർജുന്റെ ജന്മനാടായ കണ്ണാടിക്കലിലേക്ക്. അർജുന്റെ സ്ഥിരം തട്ടകമായ കണ്ണാടിക്കൽ അങ്ങാടിയിൽ വിടചൊല്ലാൻ ആയി എത്തിയത് വൻ ജനസാഗരം. നാടിന്റെ വിതുമ്പലിനൊപ്പം  ലോറി ഉടമ മനാഫടക്കമുള്ളവർ കണ്ണീരണിഞ്ഞു. 9.30 ഓടെ ആംബുലൻസ് സ്വന്തം വീട്ടിലേക്ക്. ഹൃദയം മുറിഞ്ഞ്   അക്ഷമയോടെ കാത്തിരുന്ന ജനങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനായി തിരക്കുകൂട്ടി.