ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍റെ പരാതി. നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ഡിജിപിക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് അഡ്വക്കറ്റ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഭീഷണി. ഫോണ്‍കോള്‍ എത്തിയത് ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നായിരുന്നു. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഡനീക്കത്തിന്‍റെ ഇരയാണ് താന്‍. അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍വിവരങ്ങളടക്കം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

ENGLISH SUMMARY:

The actress's lawyer blackmailed; Balachandran Menon lodged a complaint with the DGP