satish-krishna-sail

അര്‍ജുന്‍ വിങ്ങുന്ന ഓര്‍മയാകുമ്പോള്‍, ഉള്ളില്‍ ബാക്കിയാകുന്നത് കര്‍ണാടക കാട്ടിയ കരുതലും കാര്‍വാറിലെ എം.എല്‍.എയും കൂടിയാണ്. നിറകണ്ണുകളോടെ അര്‍ജുനൊപ്പം കേരളത്തിലെത്തിയ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, കര്‍ണാടക സര്‍ക്കാരിന്റെ 5 ലക്ഷം രൂപ ധനസഹായം കുടുംബത്തിന് കൈമാറി. സ്വന്തം നിലയ്ക്ക് ഒരു ലക്ഷം രൂപ കൂടി  നൽകിയാണ്, ഇനിയും കാണാമെന്ന ഉറപ്പില്‍ അദ്ദേഹം മടങ്ങിയത്. 

ഷിരൂരിലെ തിരച്ചിലിൽ ആദ്യഘട്ടം മുതൽ മുന്നിലുണ്ടായിരുന്നു കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. 72 ദിവസവും നേരിട്ടത് വലിയ പ്രതിസന്ധികൾ. അർജുന്‍റെ ഭൗതികശരീരം കണ്ടെത്തിയതിനുള്ള നന്ദി ഈ നാടും നാട്ടുകാരും ജനപ്രതിനിധികളും അദ്ദേഹത്തെ അറിയിച്ചു. അര്‍ജുന്‍റെ കുടുംബത്തിന് ഇനിയും സഹായങ്ങൾ നൽകാൻ തയ്യാറാണെന്ന് സെയില്‍ പ്രതികരിച്ചു.

 

മകനെ തിരികെ കൊണ്ടുവരുമെന്ന് അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ചതിൽ ആശ്വാസമെങ്കിലും ജീവനോടെ തിരികെ കിട്ടാത്തതിൽ പ്രയാസമുണ്ടെന്ന് കോഴിക്കോട് എംപി എം.കെ.രാഘവൻ.  ജനപ്രതിനിധികൾ അടക്കം നിരവധി പേരാണ് കണ്ണാടിക്കല്ലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. പ്രിയപ്പെട്ടവൻ അങ്ങനെ യാത്രയാകുമ്പോൾ മലയാളികളുടെ മനസ്സിൽ അർജുന് മരണമില്ല.

ENGLISH SUMMARY:

Kerala Expresses Gratitude to Karwar MLA