ജാതി സെന്‍സസ് റിപ്പോര്‍ട്ട് കര്‍ണാടക മന്ത്രിസഭയ്ക്ക് മുന്‍പാകെ എത്തിയിരിക്കുകയാണ്. കര്‍ണാടക സംസ്ഥാനത്തെ കുറിച്ചുള്ള വിശദമായ സാമൂഹിക പഠനം കൂടിയാണ് ഈ സെന്‍സസ് റിപ്പോര്‍ട്ടെന്നതിനാല്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കന്‍മാര്‍ക്കും ചങ്കിടിപ്പേറുന്നതും സ്വാഭാവികമാണ്. സെന്‍സസ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് വിശദമായ ചര്‍ച്ചകള്‍ക്കായി മന്ത്രിസഭ അംഗങ്ങള്‍ക്ക് കൈമാറിയിട്ടുമുണ്ട്. റിപ്പോര്‍ട്ട് വ്യാഴാഴ്ച മന്ത്രിസഭ ചര്‍ച്ച ചെയ്യും.
ചങ്കിടിപ്പേറി രാഷ്ട്രീയ പാര്‍ട്ടികള്‍
**EDS: TO GO WITH STORY MDS 13** Bengaluru: Senior Congress leader Siddaramaiah during an interview with PTI ahead of the upcoming Karnataka Assembly polls, in Bengaluru, Friday, April 21, 2023. (PTI Photo/Shailendra Bhojak) (PTI04_21_2023_000368B) *** Local Caption ***
2015ല്‍ അന്നത്തെ സിദ്ധരാമയ്യ സര്‍ക്കാരാണു പിന്നാക്ക കമ്മിഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ജെ. കാന്തരാജിനെ സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ സര്‍വേക്കായി ചുമതലപ്പെടുത്തിയത്. കര്‍ണാടക ജനസംഖ്യയുടെ 94.77 ശതമാനം ആളുകളെയും വിവിധ ജാതി–സമുദായ സംബന്ധിയായ വശങ്ങളും ഉള്‍പ്പെടുത്തി വിപുലമായ പഠനം കമ്മിഷന്‍ നടത്തി. 50 വാള്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിലവില്‍ തയ്യാറായിരിക്കുന്ന റിപ്പോര്‍ട്ട്. 2001ലെ സെന്‍സസ് പ്രകാരം കര്‍ണാടകയില്‍ 6.11 കോടി ജനസഖ്യയുണ്ടായിരുന്നു. 2011ല്‍ കമ്മിഷന്‍ കണക്കെടുത്തുവന്നപ്പോള്‍ ജനസംഖ്യ 6.35 കോടിയായി ഉയര്‍ന്നു. ഇതില്‍ 5.98 കോടി ജനങ്ങളും സര്‍വേയുടെ ഭാഗമായെന്ന് ജസ്റ്റിസ് ജെ.കാന്തരാജ് അവകാശപ്പെടുന്നു 5.86 ശതമാനം ആളുകള്‍ പഠനവുമായി സഹകരിച്ചില്ല. കാന്തരാജിന്റെ നേതൃത്വത്തില്‍ മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തു തന്നെ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. പക്ഷേ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ജാതി സെന്‍സസ് ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ നയമായി മാറുകയും ചെയ്തതോടെയാണു പെട്ടിയിലായിരുന്ന റിപ്പോര്‍ട്ടിന് ജീവന്‍ വെയ്ക്കാന്‍ ഇടയാക്കിയത്. പാര്‍ട്ടിക്കത്തുള്ള എതിര്‍പ്പിനെയെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യ മറികടന്നതും കോണ്‍ഗ്രസ് ദേശീയ തലത്തിലെടുത്ത നിലപാടിന്റെ കരുത്തിലാണ്. നിലവിലെ പിന്നാക്ക കമ്മിഷന്‍ ചെയര്‍മാന്‍ ജയപ്രകാശ് ഹെഗ്ഡെ ഫ്രെബ്രുവരിയില്‍ സര്‍ക്കാരിനു കൈമാറി. കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കരുത്തര്‍ ഒബിസി
സംസ്ഥാനത്തെ ജനസഖ്യയില്‍ ഒബിസി വിഭാഗം പ്രബലരാണന്നാണ് കമ്മിഷന്റെ സുപ്രധാന കണ്ടെത്തല്‍. ഒബിസികള്‍ ജനസംഖ്യയുടെ 70 ശതമാനത്തിലെത്തിയെന്നും ഇതുകൊണ്ടുതന്നെ ഇക്കൂട്ടര്‍ക്കുള്ള സംവരണം ജനസംഖ്യാനുപാതികമായി 32 ശതമാനത്തിൽനിന്ന് 51 ശതമാനമായി ഉയർത്തണമെന്നും റിപ്പോർട്ട് ശുപാര്‍ശ ചെയ്യുന്നു. ഇതുനടപ്പായാൽ സംസ്ഥാനത്ത മൊത്തം സംവരണം 85 ശതമാനമായി ഉയരും. നിലവില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനവും എസ്. സി-എസ്.ടി വിഭാഗങ്ങൾക്കുള്ള 24 ശതമാനം സംവരണവുമടക്കം 66 ശതമാനമാണ് മൊത്തം സംവരണ തോത്. സംവരണത്തിന് സുപ്രീം കോടതി പരിധി നിശ്ചയിച്ചതിനാല്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നിയമപ്രശ്നങ്ങള്‍ ഏറെയുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. സർവേയിൽ ഉൾപ്പെട്ട 5,98,14,942 പേരിൽ 4,16,30,153 പേർ ഒ.ബി.സി വിഭാഗത്തിലാണ്.
Bengaluru: Karnataka Chief Minister H D Kumaraswamy speaks after BJP MLA's walked out ahead of the trust vote, at Vidhana Soudha, in Bengaluru, on Friday. (PTI Photo/Shailendra Bhojak) (PTI5_25_2018_000152B)
സങ്കീര്‍ണം സംവരണരീതി
നിലവിൽ അഞ്ച് കാറ്റഗറിയിലുള്ള സംവരണ പട്ടികയിൽ പുതിയ ഒരു കാറ്റഗറി കൂടി രൂപപ്പെടുത്തണമെന്ന് ജാതി സെൻസസ് സർവേ നിർദേശിക്കുന്നു. സംവരണ പട്ടികയിലെ ഒന്നാം കാറ്റഗറിയെ ഒന്ന് എ, ഒന്ന് ബി എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായി തിരിക്കും. ഇതോടെ ആകെ സംവരണ വിഭാഗങ്ങളുടെ എണ്ണം ആറായി ഉയരും. കാറ്റഗറി ഒന്ന് എയിൽ നാടോടി സമൂഹത്തെയാണ് ഉൾപ്പെടുത്തുക. അതേസമയം, രണ്ട് എ കാറ്റഗറിയിലുണ്ടായിരുന്ന ചില പിന്നാക്ക വിഭാഗക്കാരെ ഒന്ന് എ കാറ്റഗറിയിലേക്കു മാറ്റാനും നിര്‍ദേശമുണ്ട്. ആറു ശതമാനമാണ് ഈ വിഭാഗങ്ങൾക്ക് നിർദേശിച്ച സംവരണം, കാറ്റഗറി ഒന്നിൽ നാലു ശതമാനമാണ് നിലവിലെ സംവരണം. സംസ്ഥാന ജനസംഖ്യയുടെ 8.4 ശതമാനം വരുന്ന കാറ്റഗറിയിൽ34.96 ലക്ഷം ആളുകള്‍ ഉള്‍പെടും. ജാതിയെന്തെന്നറിയാത്ത അനാഥ കുഞ്ഞുങ്ങളെയും ഇതേ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുസ്‌ലിംകൾ ഉൾപ്പെടുന്ന രണ്ട് ബി കാറ്റഗറിയിൽ നിലവിലെ സംവരണമായ നാലിൽനിന്ന് എട്ടായി ഉയര്‍ത്താനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ 25ശതമാനം എസ്.എസി.– എസ്.ടി വിഭാഗമാണ്. ഇതിനു തൊട്ടുതാഴെ മുസ്ലിംകളാണുള്ളത്. 75.25 ലക്ഷം മുസ്ലിംകള് സംസ്ഥാനത്തുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏറ്റവും വലിയ ഒറ്റ സമുദായം മുസ്ലിംകള്
റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ മുസ്‌ലിംകൾ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ സമുദായമായി മാറും. ഇതുവരെ പട്ടികജാതിക്കാരെയാണു കർണാടകയിൽ ഏറ്റവും വലിയ ഒറ്റസമൂഹമായി കണക്കാക്കിയിരുന്നത്. എന്നാൽ, ഈ വിഭാഗത്തിലെ ഉപജാതികളെ റിപ്പോർട്ടിൽ പ്രത്യേക സമുദായങ്ങളായി പുതിയ കാറ്റഗറിയിൽ ഉൾപ്പെടുത്തി. പഴയ മൈസൂരു മേഖലയിൽ വൊക്കലിഗ സമുദായം 8.47 ശതമാനവുമായി രണ്ടാം സ്ഥാനത്തും–ജനസംഖ്യ 50,65,642 മുഖ്യമന്ത്രി ഉള്‍പെടുന്ന കുറുബകൾ 7.38 ശതമാനം–ജനസംഖ്യ 44,11,758ഉം പട്ടികജാതി ഒരു സമുദായം 6.02 ശതമാനം (35,99,895) പട്ടികജാതി മറ്റൊരു സമുദായം 5.85 ശതമാനം (34,98,188), വാല്മീകി-നായക ജാതികള്‍ 5.07 ശതമാനവുമുണ്ടെന്നാണു പുതിയ കണത്ത്.
എതിര്‍പ്പ് മറയ്ക്കാതെ ലിംഗായത്ത്– വൊക്കലിംഗ സമുദായങ്ങള്‍
സംസ്ഥാനത്തെ രാഷ്ട്രീയ,സാമുദായിക, ഉദ്യോഗസ്ഥ സാമ്പത്തിക രംഗം ചലിപ്പിക്കുന്ന രണ്ടു സമുദായങ്ങളാണ് ലിംഗായത്തുകളും വൊക്കലിംഗരും. കമ്മിഷനെ നിയമിച്ചതു മുതല്‍ ഇരുസമുദായങ്ങളും കടുത്ത എതിര്‍പ്പാണുയര്‍ത്തുന്നത്. റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് മുന്നിലെത്താതിരിക്കാന്‍ പാര്‍ട്ടി വ്യത്യാസങ്ങളില്ലാതെ ലിംഗായത്ത് എംഎല്‍എമാരെ സമുദായ ആചാര്യന്‍മാര്‍ രംഗത്തിറക്കി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ലിംഗായത്ത് സമുദായം 5.04 ശതമാനമാണെന്ന് (30,14,696) റിപ്പോർട്ടിലുള്ളത്. ലിംഗായത്തുകള്‍ക്കിടിയിലെ ഉപജാതികളുടെ ജനസഖ്യാ ശക്തി താഴെ പറയുന്ന രീതിയിലാണ്.– വീരശൈവ-ലിംഗായത്തുകൾ 2.99 ശതമാനം (17,88,279) കൂരുഹി നഷെട്ടി ലിംഗായത്തുകള്‍ മൊത്തം ജനസംഖ്യയുടെ 0.01 ശതമാനം (8,325), ഗണിക ലിംഗായത്തുകൾ 0.04 ശതമാനം (23,483), ബേഡ ജംഗമ ലിംഗായത്തുകൾ 0.04 ശതമാനം (24,127), ലാൽഗൊണ്ട ലിംഗായത്തുകൾ 0.05 ശതമാനം (29,280), ജംഗമ ലിംഗായത്തുകൾ 0.16 ശതമാനം (94,282), നോനബ ലിംഗായത്തുകൾ 0.27 ശതമാനം (1,61,168), സദർ ലിംഗായത്തുകൾ 0.43 ശതമാനം (2,55,456). പഞ്ചമശാലി ലിംഗായത്തുകൾ 1.79 ശതമാനം (10,71,302) എന്നിങ്ങനെയാണു കണക്കുകള്‍
Congress party Karnataka state chief D. K. Shivakumar listens to his party president Mallikarjun Kharge during a press conference after their win in Karnataka state elections in Bengaluru, India, Saturday, May 13, 2023. Elections in India's southern state of Karnataka were held on May 10. (AP Photo/Aijaz Rahi)
നിര്‍ണായകം മന്ത്രിസഭായോഗം
റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനുള്ള സമ്മര്‍ദ്ദവുമായി ലിംഗായത്തുകളും വൊക്കലിംഗരും രംഗത്തുണ്ട്. തങ്ങളുടെ സമുദായത്തില്‍പെട്ട എംഎല്‍എമാരെ ഒറ്റക്കെട്ടായി നിര്‍ത്തിയാണ് സമ്മര്‍ദ്ദം. ഇക്കൂട്ടത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ വരെയുണ്ടന്നതാണ് ശ്രദ്ധേയം. 17ന് ചേരുന്ന മന്ത്രിസഭാ യോഗതീരുമാനങ്ങളാണ് റിപ്പോര്‍ട്ടിന്റെ ഭാവി നിര്‍ണയിക്കുന്നത്. ആര്‍ക്കും പരിഭ്രാന്തി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ എന്തെങ്കിലും അപാകതകളുണ്ടെന്ന് കണ്ടെത്തിയാല്‍ പരിഹരിക്കുമെന്നും കഴിഞ്ഞ ദിവസം ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. വിശദമായ പഠനത്തിനുശേഷം നടപ്പിലാക്കിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുമെന്നാന്ന് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എങ്ങനെയാണങ്കിലും സമുദായങ്ങളുടെ എണ്ണം തിരിച്ചുള്ള കണക്ക് രാഷ്ട്രീയ, ഉദ്യോഗ തലങ്ങളില്‍ വിലപേശല്‍ ഘടകമായി വൈകാതെ മാറുമെന്നതില്‍ തര്‍ക്കമില്ല.