TOPICS COVERED

പി.വി അന്‍വര്‍ എംഎല്‍എയുടെ പ്രസ്താവനയെ പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്. മുസ്‌ലിമുകളെ സിപിഎമ്മിന് എതിരാക്കാനാണ് അന്‍വറിന്‍റെ ശ്രമം. നേരത്ത ഞങ്ങള്‍ക്കെതിരായ പ്രചാരണം മുസ്‍‌ലിം പ്രീണനമായിരുന്നു. ആര്‍എസ്എസിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ആളാണ് താന്‍. അത് ജനത്തിനറിയാം. ഫോണില്‍ പോലും അന്‍വര്‍ എസ്പി. സുജിത്ദാസിനെതിരെ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞു എന്ന് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നു. എംഎല്‍എ ആദ്യ അഞ്ചുവര്‍ഷം അന്‍വര്‍ പൂര്‍ണ പരാജയം. ഭൂരിഭാഗം സമയവും അന്‍വര്‍ ആഫ്രിക്കയിലും ശ്രീലങ്കയിലുമായിരുന്നു. നാട്ടിലെത്തിയത് നോമിനേഷന്‍ നല്‍കാന്‍ മാത്രം. മണ്ഡലത്തിന്‍റെ വികസനം പൂര്‍ത്തിയാക്കാന്‍ ഇടപെടല്‍ നടത്താറില്ലെന്നും ജില്ലാ സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞു.  മുസ്‍ലിം വിരോധിയാണെന്നായിരുന്നു അന്‍വറിന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഇ.എന്‍.മോഹന്‍ദാസ്. 

Read Also: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്എസുകാരന്‍; മുസ്‌ലിം വിരോധി: അന്‍വര്‍

നിലമ്പൂരിലെ ബൈപ്പാസ് അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയത് മോഹന്‍ദാസാണെന്നും ജില്ലാ ആശുപത്രി കെട്ടിടം നിർമിക്കാൻ ഭൂമി വിട്ടു നൽകാതെ തടഞ്ഞെന്നും എംഎല്‍എ ആരോപിച്ചു. ഇ.എൻ. മോഹൻദാസിനെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചവിട്ടാൻ ശ്രമിച്ചു. ക്രൈസ്തവ ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ട് നൽകുന്നത് ശരിയല്ലെന്നും എയ്ഡഡ് സ്ഥാപനങ്ങൾക്കല്ല ഫണ്ട് നൽകേണ്ടതെന്നും മോഹന്‍ദാസ് പറഞ്ഞിട്ടുണ്ട്. അഞ്ച് നേരം നിസ്ക്കരിക്കുന്നതാണ് ഇ.എൻ. മോഹൻദാസ് എന്നില്‍ കണ്ടെത്തിയ അയോഗ്യത. നിലമ്പൂരിൽ പി.വി. അൻവർ തോൽക്കണം എന്നാഗ്രഹിച്ചത് സിപിഎം നേതൃത്വമാണെന്നും അന്‍വര്‍ പറഞ്ഞു

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നവര്‍ വിഡ്ഢികളാണ്. വിഡ്ഢിത്തമാണ്. സ്വർണ്ണക്കടത്ത്, റിതാൻ വധക്കേസ്, മാമി തിരോധാനം, തുടങ്ങി താന്‍ ഉന്നയിച്ച കേസുകളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. പൊലീസ് ഫോൺ ചോർത്തിയതും അന്വേഷിക്കണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. എഡിജിപിയെ തൊട്ടാൽ പൊള്ളും. എന്നെ ഭയപ്പെടുത്താൻ മുഖ്യമന്ത്രി നോക്കിയെന്നും അന്‍വര്‍ ആരോപിച്ചു

ENGLISH SUMMARY:

EN Mohandas agaisnt PV Anwar