നെഹ്റുട്രോഫി വള്ളംകളി ചുണ്ടൻ വിഭാഗത്തിലെ വിധി നിര്‍ണയത്തിനെതിരെ വിബിസി കലക്ടര്‍ക്ക് പരാതി നല്‍കി. മില്ലി സെക്കന്‍ഡ് അടിസ്ഥാനത്തില്‍ വിജയിയെ പ്രഖ്യാപിച്ചതിലാണ് പരാതി. സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ, ജൂറി ഓഫ് അപ്പീൽ തുടങ്ങിയവർക്കും പരാതി നൽകി.
ഹീറ്റ്സിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഫിനിഷ് ചെയ്ത സമയത്തിലും കൃത്രിമത്വം നടന്നിട്ടുണ്ടെന്നു ഭാരവാഹികൾ ആരോപിച്ചു. ചുണ്ടൻ വിഭാഗത്തിൽ വിജയികളെ നിശ്ചയിച്ചതിലെ അപാകത ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും വില്ലേജ് ബോട്ട് ക്ലബ് കൈനകരി.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ എഴുപതാമത് നെഹ്റു ട്രോഫി കിരീടം ചൂടിയത്. വില്ലേജ് ബോട്ട് ക്ലബിന്‍റെ വീയപുരം ചുണ്ടനെ 0.005 സെക്കന്‍ഡിന്‍റെ വ്യത്യാസത്തിൽ തോൽപിച്ചാണ് കാരിച്ചാലിന്‍റെ വിജയം. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗവും നിരണം ബോട്ട് ക്ലബിന്‍റെ നിരണവും മൂന്നും നാലും സ്ഥാനങ്ങൾ നേടി.