പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിന്‍റെ മകന്‍ ഷഹിന്‍. സിദ്ദിഖിനെ കുറിച്ചുള്ള വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത രണ്ട് സുഹൃത്തുക്കളെ കാണാനില്ലെന്നും ഷഹിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഇത് ബ്ലാക്ക്മെയില്‍ അന്വേഷണം ആണെന്ന് ഷഹീന്‍. ബാപ്പ എവിടെയെന്ന് ഞാന്‍ പറയണം എന്നാണ് അവരുടെ ആവശ്യം.വീട്ടില്‍ വന്നപ്പോള്‍ എന്നോട് നല്ല രീതിയിലാണ് പൊലീസ് പെരുമാറിയത്. സുഹൃത്തുക്കള്‍ എന്തുപിഴച്ചു. അവരെ പെട്ടെന്ന് വിട്ടയക്കണമെന്നും ഷഹീന്‍ ആവശ്യപ്പെട്ടു.
നദീര്‍ ബേക്കര്‍, പോള്‍ ജോയ് മാത്യു എന്നിവരെയാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനായി വീട്ടില്‍ പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെയാണ് കൊച്ചിയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. മകന്‍ ഷഹിന്‍റെ മൊഴി േരഖപ്പെടുത്തി. സിദ്ദിഖിന്‍റെ മകന്‍റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു.