abhirami-amrutha-bala

സമൂഹമാധ്യമത്തില്‍ ഒരാഴ്ചക്കാലമായി അമൃത സുരേഷ്– ബാല വിഷയമാണ് സജീവ ചര്‍ച്ച. ഇവരുടെ മകളുടെ ഒരു വിഡിയോ പുറത്തുവന്നതോടെ ഇരുവരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി പലരും രംഗത്തെത്തി. അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും വിഷയത്തില്‍ വ്യക്തമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഭിരാമി കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കുറിപ്പും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ? അപ്രതീക്ഷിതമായ ഇടിമിന്നലേറ്റ്

തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ. ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടു എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്. പി.ആര്‍ വര്‍ക്കിലൂടെ സമൂഹമാധ്യമത്തില്‍ തന്‍റെ കുടുംബത്തിനെതിരെ വ്യാപക അക്രമമാണ് നടക്കുന്നതെന്നും അഭിരാമി വെളിപ്പെടുത്തുന്നു. എന്റെ പ്രാണൻ വെച്ചുള്ള പോരാട്ടമാണിത്. നിന്റെ ശരിയായ മുഖം മലയാളിനാട് കണ്ടിട്ടു വേണെങ്കിൽ തീർത്തോ എന്നടക്കം വികാരഭരിതമായ കുറിപ്പാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്.

Also Read: 'അന്ന് അടികൊണ്ട് ചോരതുപ്പി; ഇന്ന് പാപ്പുവിനെതിരെ സൈബർ ആക്രമണം'

അഭിരാമി സുരേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

‘പുറത്തെ കനത്ത അപ്രതീക്ഷിതമായ മഴയും ഇടിമിന്നലുമൊക്കെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ചില ചിന്തകൾ മാത്രം. ആരെയും ഉദ്ദേശിച്ചാണെന്ന് വിചാരിക്കേണ്ട കേട്ടോ. പി.ആർ വർക്ക് ചെയ്യുന്ന പാവങ്ങളുടെ വയറ്റത്തടിക്കാൻ താൽപര്യമില്ല. വീട്ടുകാരെ പറഞ്ഞെന്നും പറഞ്ഞു തോക്കെടുത്ത് ഗുണ്ടായിസം കാണിക്കാനുമില്ല. പക്ഷേ, ഒന്നിലധികം സാമ്പത്തികമായും നിന്നോടൊപ്പം ഏറ്റുമുട്ടാനുള്ള കരുത്തും കുറവെന്നറിഞ്ഞ് കൊണ്ടുള്ള പാവപ്പെട്ടവരോടുള്ള നിന്റെ കളികൾ, കാലാ, കാലം നിന്റെ കള്ളികൾ പുറത്തു കൊണ്ടുവരും! 

 

അന്ന് നീ തലകുനിക്കുന്നത്, മലയാള നാട് കാണും, മുകളിലിരുന്ന് എന്റെ പരേതനായ അച്ഛൻ കാണും, നീ നശിപ്പിച്ചു കണ്ണീരൊഴുക്കിപ്പിച്ച പെറ്റതള്ളമാരും സത്യമുള്ള അച്ഛന്മാരും, നിന്റെ കള്ള പ്രണയത്തിൽ പെട്ട സാധു സ്ത്രീകളും കാണും. മലയാളികളുടെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ. കാലങ്ങളോളം നാട്ടുകാരെ പറ്റിച്ച കപടനാടകങ്ങൾ പൊളിയുമ്പോൾ അവരുടെ നാട്ടിലെ കുട്ടികളെ ഉപദ്രവിച്ചവൻമാരെ എന്റെ നാട്ടിലെ ഏട്ടൻമാർ വെറുതെ വിടില്ല കേട്ടോ.

 

Also Read: പതിനെട്ടാം വയസില്‍ പ്രണയം; കള്ളം പറഞ്ഞ് വിവാഹം; ബാലയെക്കുറിച്ച് അമൃത

 

തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ. ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടു. പിന്നൊരു കാര്യം, വേഗം തീർത്തു കളയല്ലേ. ഒരു കുറിപ്പോക്കെ ഇപ്പോൾ തന്നെ എഴുതിവെച്ചേക്കാം, ജീവന്റെ അപായം കാരണം. എന്റെ പ്രാണൻ വെച്ചുള്ള പോരാട്ടമാണിത്. നിന്റെ ശരിയായ മുഖം മലയാളിനാട് കണ്ടിട്ടു വേണെങ്കിൽ തീർത്തോ.

 

എന്റെ അച്ചനോട് ചെയ്യുന്ന പുണ്യമെന്ന് കരുതി നിന്നെ പോലെയും നിന്റെ വാടകക്കെടുത്ത പാവങ്ങളും ഒക്കെ ഉള്ള ഈ നാട്ടിൽ നിന്ന്- ഈ ലോകത്തിൽ നിന്ന് പോകുന്നത് തന്നെയാണ് ഭേദം.  നിന്നെ പേടിച്ചു വെന്തു ജീവിച്ച എന്റെ കുടുംബം പോലെ ബാക്കിയുള്ളവരുടെ കുടുംബങ്ങളും എന്നും അവർ നെഞ്ചുരുകി പ്രാർത്ഥിക്കുന്നതും മതി നിന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരം ഒരുനാൾ തീരാൻ. ഞങ്ങളുടെ കാലന് ഞങ്ങളെ ശക്തരാക്കിയതിന് നന്ദി. 

 

പക്ഷേ, നീ എണ്ണി എണ്ണി പറയേണ്ടി വരും. നീ പറയുന്ന ദൈവത്തിനോട് ഒരിക്കൽ. രണ്ടാം ജന്മം തന്നതിന്റെ മറവിലുള്ള കഥകൾ അറിയാമെങ്കിലും ഞാൻ പറയുന്നില്ല. എന്നിട്ടും മാറാത്ത ആളുകളെ ദൈവം പോലും വെറുക്കും. ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തും. പക്ഷേ പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ? അപ്രതീക്ഷിതമായ ഇടിമിന്നലേറ്റ്’.

അഭിരാമിയെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് ഒട്ടനവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പി.ആര്‍ വർക്ക്‌ അപാരമാണ്. നിങ്ങളുടെ അവസ്ഥ അറിഞ്ഞുകൊണ്ട് ഒരു കമന്റ് ഇട്ടതിന് കടന്നൽ ആക്രമണമാണ്. അപ്പോൾ നിങ്ങളുടെ അവസ്ഥ മനസ്സിലാക്കാവുന്നതേ ഉള്ളൂവെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇതിന് ക്ഷമിക്കണം, അവരങ്ങനെയാണ്. പൈസ കൊടുത്താൽ അങ്ങനെ ഒക്കെ അവർ ചെയ്തു പോകും എന്ന് അഭിരാമി മറുപടി നല്‍കിയിട്ടുണ്ട്. ‘കണക്ക് തീർക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല. ഒന്നും ആയിട്ടില്ല അവനുള്ള വടി വെട്ടാൻ ദൈവം പോയിട്ടേയുള്ളൂ’, ‘സത്യം ഉള്ളിടത്ത് ദൈവം ഉണ്ടാകും. കാലം അവർക്ക് മറുപടി കൊടുക്കും. നിങ്ങള്‍ ഹാപ്പിയായിട്ടിരിക്കൂ’ എന്ന കമന്‍റുകളുമുണ്ട്.

ENGLISH SUMMARY:

Abhirami Suresh opens up about the social media attack on her family. She also writes about what happened in Abhirami Suresh and Bala's marriage life. Their daughter Paappu resently post a video against Bala. After that the family issue is widely spread across social media.