pv-anwar-park-2

അന്‍വറിനെതിരെ നീക്കങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. പിവിആര്‍ റിസോര്‍ട്ടില്‍ കാട്ടരുവി നികത്തിയുണ്ടാക്കിയ നിര്‍മാണങ്ങള്‍ പൊളിക്കാന്‍ നടപടി. റീ ടെന്‍ഡര്‍ വിളിച്ചു. കലക്ടര്‍ ഉത്തരവിട്ട് രണ്ടുമാസം പിന്നിടുമ്പോഴാണ് നടപടി.

മാമി തിരോധനവുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍‌ ഇന്ന് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും. കോഴിക്കോട്ടെ മുതലക്കുളത്ത് വൈകിട്ട് ആറരയ്ക്കാണ് വിശദീകരണയോഗം. തിരോധാനത്തില്‍ എഡിജിപി എം.ആര്‍.അജിത്ത്കുമാറിന് പങ്കുണ്ടെന്ന് അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇന്നലെ നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. 2023 ഓഗസ്റ്റ് 21ന് ആണ് വ്യവസായിയായ മുഹമ്മദ് ആട്ടൂരിനെ കോഴിക്കോട്ടുനിന്ന് കാണാതാവുന്നത്. 

 

അതേസമയം, തൽക്കാലത്തേക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് പി.വി.അൻവർ എം.എൽ.എ..നിലമ്പൂർ ചന്തക്കുന്നിൽ അൻവർ വിളിച്ച പൊതുസമ്മേളനത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിനെയും കടന്നാക്രമിച്ചു.

പേര് അൻവർ എന്നായതുകൊണ്ട് തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു തുടക്കം. അഞ്ചു മിനിട്ടേ പി വി അൻവറുമായി കൂടിക്കാഴ്ച നടത്തിയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ വാദം കളവാണന്നും യോഗം 37 മിനിട്ട് നീണ്ടു പോയതായും പി.വി.അൻവർ പറഞ്ഞു. തന്റെ കാൽ വെട്ടിയാലും ജനങ്ങളുമായി  സംസാരിക്കാൻ വീൽചെയറിൽ വരുമെന്നും ധൈര്യമുണ്ടെങ്കിൽ  വെടിവച്ച് കൊല്ലണമെന്നും ആവശ്യപ്പെട്ടു. സിപിഎം ജില്ല സെക്രട്ടറി ഇ എൻ മോഹൻദാസ് നുണ പറയുകയാണന്നും ആരോപിച്ചു.

പി.വി.അൻവർ എംഎൽഎയായ ശേഷമാണ് നിലമ്പൂരിലെ സഖാക്കൾ നെഞ്ച് വിരിച്ച് നടക്കാൻ തുടങ്ങിയതെന്ന് സ്വാഗതം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഇ.എ. സുകു പറഞ്ഞു. മലപ്പുറം ജില്ലയിൽ ഇനി 10 ഇടങ്ങളിൽ കൂടി സംഘടിപ്പിക്കുമെന്നും പി.വി.അൻവർ പ്രഖ്യാപിച്ചു.

ENGLISH SUMMARY:

Action to demolish illegal constructions in the PV Anvars resort