ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തെന്ന കേസില്‍ മോന്സന് മാവുങ്കല്‍ കുറ്റവിമുക്തന്‍. കേസില്‍ രണ്ടാംപ്രതിയാണ് മോന്സന് മാവുങ്കല്‍. അതേസമയം മോന്‍സന്റെ മാവുങ്കലിന്റെ മേക്കപ്പ്മാനും ഒന്നാംപ്രതിയുമായ ജോഷി കുറ്റക്കാരനെന്നും കണ്ടെത്തി. ശിക്ഷ ഉച്ചയ്ക്കുശേഷം വിധിക്കും.
മോന്‍സന്റെ ജീവനക്കാരിയുടെ മകളെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് ഒത്താശ ചെയ്തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സനെതിരെ ചുമത്തിയിരുന്ന കുറ്റം. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ മോന്സന് മാത്രമായിരുന്നു പ്രതി.