hanuman-monkey-2

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി. ഇന്നലെ രാവിലെയാണ് കുരങ്ങുകള്‍ ചാടിപ്പോയത്. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിനു വെളിയിൽ ചാടിയത്. രണ്ടെണ്ണം മൃഗശാല പരിസരത്തുണ്ട്.

 

കുരങ്ങുകളെ തിരികെ കൂട്ടിൽ എത്തിക്കാനുള്ള ശ്രമം അധികൃതർ തുടരുകയാണ്. ഇവയെ മയക്കുവെടി വെച്ച് പിടികൂടിയാൽ കുരങ്ങുകൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ മാർഗം പ്രായോ​ഗികമാവില്ല.

കഴിഞ്ഞവർഷം കുരങ്ങ് ചാടിപ്പോയത് അധികൃതരെ വലച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് അന്ന് കുരങ്ങിനെ തിരികെയെത്തിക്കാനായത്. 

ENGLISH SUMMARY:

Three Hanuman monkeys have escaped from the Thiruvananthapuram Zoo again. Three female Hanuman monkeys escaped from the enclosure