നടന്‍ ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്നത്തില്‍ ഗുരുതര ആരോപണവുമായി അമൃതയുടെ പിഎ കുക്കു രംഗത്ത്. ഫെയ്സ്ബുക്കിലിട്ട വിഡിയോയിലൂടെയാണ് കുക്കു ബാലയ്ക്കെതിരെ ആഞ്ഞടിച്ചത്. മകള്‍ക്ക് കൊവിഡ്, ബാലയെ കാണിക്കാതെ ദുഷ്ടയായ അമൃത സുരേഷ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നില്‍ ബാലയുടെ ബുദ്ധിയാണെന്നാണ് കുക്കു ആരോപിക്കുന്നത്.
ഞങ്ങള്‍ കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് റൂമിലിത്താന്‍ നേരത്താണ് അന്‍ നോണ്‍ നമ്പറില്‍ നിന്ന് ഒരു കോള്‍ വരുന്നത്. ഫോണെടുത്തപ്പോള്‍ ബാലയാണ്.. കുഞ്ഞ് എവിടേ എന്ന് അമൃത ചേച്ചിയോട് ചോദിച്ചു. എനിക്ക് കൊവിഡ് ആയെന്നും ക്വാറന്‍റൈനിലാണെന്നും അമ്മയെ വിളിച്ചാല്‍ കുഞ്ഞിനെ കണക്റ്റ് ചെയ്യുമെന്നും അമൃത ചേച്ചി പറഞ്ഞു. നീയാരുടെ കൂടെയാണെന്ന് എനിക്കറിയണ്ട എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് ഒരു പോക്കായിരുന്ന പുള്ളി. അവിടിരുന്ന് ചേച്ചി പല തവണ വിളിച്ചിട്ടും മെസേജ് അയച്ചിട്ടും ബാല പ്രതികരിച്ചില്ല. പിന്നീട് നേരെ ഒരു ലീക്ക്ഡ് വോയ്സ് കോളാണ് വരുന്നത്. പിന്നെ വരുന്ന വാര്‍ത്ത ഇതാണ്. മകള്‍ക്ക് കൊവിഡ്, ബാലയെ കാണിക്കാതെ ദുഷ്ടയായ അമൃത സുരേഷ്. ബാലയുടെ പേര് അടിച്ചു കഴിഞ്ഞാല്‍ ഒരു 150 ലീക്ക്ഡ് വോയ്സ് കോളും ട്രോളുമാണ് വരുന്നത് – കുക്കു പരിഹസിച്ചു.
ബാലയ്‌ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെക്കുറിച്ച് സംസാരിക്കില്ല. ക്രൂരനായ മനുഷ്യനാണയാള്‍. മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവോ അല്ല. മീഡിയയ്‌ക്ക് മുന്നിൽ അഭിനയിക്കുകയാണ് ബാല. നിയമപരമായി ബാല, എലിസബത്തിനെ വിവാഹം കഴിച്ചിട്ടില്ല. എലിസബത്തും അമൃതയും തമ്മിൽ ഫോണിൽ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ ശേഷം അമൃതയുടെ ഫോൺ ബാല നശിപ്പിച്ചു. വീട്ടുകാരുമായി ബന്ധം ഇല്ലാതാക്കി.
മദ്യപിക്കാൻ കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ട് ബാല. പാതിരാത്രി അവർക്ക് വച്ചുവിളമ്പി, എച്ചിൽപ്പാത്രം കഴുകലായിരുന്നു അമൃതയുടെ പണി. തിരിച്ച് ചോദിച്ചാൽ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തും. അൺനാച്വറൽ സെക്‌സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ അമൃതയ്‌ക്ക് നേരെയുണ്ടായി. ഇതേ അനുഭവം എലിസബത്തിനുമുണ്ട്.
ഒരു ദിവസം ഒരു ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിലെത്തുക കൂടി ചെയ്തു. ഇതൊക്കെ പറ്റുമെങ്കിൽ നിന്നാൽ മതിയെന്ന് പറഞ്ഞതോടെയാണ് എലിസബത്ത് പോയത്. അവര്‍ പലവട്ടം ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗതികേടുകൊണ്ടാണ് അമൃതയുടെ മകൾ ബാലയെപ്പറ്റി വീഡിയോ ചെയ്‌തത്.
എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാൽ ബാല ജയിലിൽ പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തോ? ഇതെല്ലാം കേട്ടത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. എനിക്കോ എലിസബത്തിനോ അമൃതയ്‌ക്കോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബാല മാത്രമാണ്. ഇതിനെല്ലാം എന്‍റെ കൈവശം തെളിവുണ്ട്. നേരിട്ട് ആര് വന്നാലും കാണിച്ചുതരാം. എന്നാൽ, അത് പബ്ലിക് ആയി പുറത്തുവിടാൻ കഴിയില്ല.
ഗുരുതര ആരോപണങ്ങളുന്നയിച്ച മകളുടെ വിഡിയോയ്ക്ക് പ്രതികരണവുമായി ബാല ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. തോറ്റുകൊടുക്കുകയാണെന്നും മകളോട് തർക്കിക്കാനില്ലെന്നും ബാല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു. മൈ ഫാദർ എന്ന് പറഞ്ഞതിന് മകളോട് നന്ദി പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയാണിതെന്നാന്നും ബാല പറഞ്ഞിരുന്നു.
മകളെ കാണിക്കാന്‍ പോലും അമൃത സുരേഷ് തയാറാകുന്നില്ലെന്നും അവളെ തന്നില്‍ നിന്നും അകറ്റുകയാണെന്നുമാണ് ബാലയുടെ പ്രധാന ആരോപണം. പിന്നാലെ അമൃത സുരേഷും ബാലയെപ്പറ്റ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.