അര്‍ജുന്റെ പേരില്‍ താന്‍ പണം വാങ്ങിയിട്ടില്ലെന്ന് മനാഫ് മനോരമ ന്യൂസിനോട്. പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അര്‍ജുന്റെ കുടുംബം അത് തെളിയിക്കട്ടെ. ഈ വൈകാരികത വച്ചുതന്നെയാണ് അര്‍ജുന്‍ ജനഹൃദയങ്ങളില്‍ എത്തിയത്. എന്നെ തള്ളിപ്പറഞ്ഞാലും അര്‍ജുന്റെ അമ്മ എന്റെ അമ്മ തന്നെയാണ്. കുടുംബം എന്തുപറഞ്ഞാലും അവരെ തള്ളിപ്പറയാന്‍ ഇല്ലെന്നും മനാഫ്. ചിത അടങ്ങുംമുന്‍പ് എന്നെ ക്രൂശിക്കരുതായിരുന്നു എന്നഭിപ്രായമുണ്ട്. ലോറിക്ക് അര്‍ജുന്‍ എന്നുതന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

അര്‍ജുനെവച്ച് ലോറി ഉടമ മനാഫ് ഇപ്പോഴും ചൂഷണം തുടരുന്നുവെന്ന് ആരോപിച്ച് അര്‍ജുന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. മല്‍പെയുടെയും മനാഫിന്റെയും നടപടികള്‍ നാടകമെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ്. രണ്ട് പേര്‍ക്കും യുട്യൂബ് ചാനലുണ്ട്, കാഴ്ചക്കാരെ കൂട്ടുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തില്‍ മനാഫ് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. മനാഫിന്റെ സഹോദരന്‍ മുബീന്‍ ആത്മാര്‍ഥമായി നിന്നെന്നും കുടുംബം.  Read Also: ‘ഞങ്ങള്‍ക്കുവേണ്ടി മനാഫ് ഫണ്ട് ശേഖരിക്കേണ്ട ആവശ്യമില്ല’; അര്‍ജുന്റെ കുടുംബം

നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞത് വേദനിപ്പിച്ചു. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ട. ഈ ചൂഷണം തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കേണ്ടിവരും. പബ്ലിസിറ്റിക്കായി ചിലര്‍ മനാഫിനൊപ്പം പണം നല്‍കാനെത്തി. ഞങ്ങള്‍ക്കുവേണ്ടി മനാഫ് ഫണ്ട് ശേഖരിക്കേണ്ട ആവശ്യമില്ല. ഇനി തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം.  Read Also: ‘അവരുടെ ലക്ഷ്യം യുട്യൂബ് വ്യൂസ്’; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവന്ന് അര്‍ജുന്റെ ഉറ്റവര്‍. 75,000 രൂപ ശമ്പളമുണ്ടെന്ന് വരെ പ്രചാരണം നടക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം അതിരുകടക്കുന്നുവെന്നും കുടുംബം.  Read Also: ‘വൈകാരികതയെ ചൂഷണം ചെയ്യുന്നു’; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

ENGLISH SUMMARY:

Manaf stated that he has not received any money in Arjun's name. He challenged Arjun's family to prove it if they claim he has taken money. He emphasized that it is this emotional connection that has helped Arjun reach the hearts of the people. Manaf added, “Even if I am dismissed, Arjun's mother is still my mother. No matter what the family says, they cannot reject me.”