സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ കൊഴിഞ്ഞാമ്പാറയിലെ വിമതരെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ ശ്രമം. സിപിഎം ജില്ലാ സെക്രട്ടറിയും വിമത നേതാക്കളുമായി ചര്‍ച്ച നടന്നതായും ഒപ്പം നിൽക്കാമെന്ന നിലപാടാണ് വിമതര്‍ക്കെന്നും സൂചനയുണ്ട്.
സിപിഎമ്മിന് നിര്‍ണായക സ്വാധീനമുള്ള കൊഴിഞ്ഞാമ്പാറയിലെ കലഹത്തില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടതായും ജില്ലാ സമ്മേളനത്തിനു ശേഷം തീരുമാനമുണ്ടാകും എന്നുമാണ് നേതാക്കളുടെ പ്രതികരണം.