TOPICS COVERED

പാലരുവി, വേണാട് എക്പ്രസുകളിലെ യാത്രാദുരിതത്തിന് ഒടുവില്‍ അറുതിയാകുന്നു. കൊല്ലം–എറണാകുളം പാതയില്‍ പുതിയ മെമു സര്‍വീസ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. യാത്രാദുരിതത്തെ കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് കോട്ടയം റൂട്ടില്‍ സ്പെഷല്‍ സര്‍വീസ് അനുവദിച്ചത്.

കാലുകുത്താന്‍ പോലും ഇടമില്ലാതെ പാലരുവി, വേണാട് എക്പ്രസുകളില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. തിങ്കളാഴ്ച മുതലാണ് പുതിയ മെമു ഓടിത്തുടങ്ങുക. കൊല്ലത്തു നിന്ന് രാവിലെ 6.15ന് പുറപ്പെടുന്ന ട്രെയിന്‍ 9.35ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തും. തിരികെ 9.50ന് കൊല്ലത്തേയ്ക്ക് മടങ്ങും. 8 കോച്ചുകളുള്ള റേക്കാണ് അനുവദിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ സര്‍വീസുണ്ടാകും. പാലരുവിയിലെയും വേണാടിലെയും യാത്രാദുരിതത്തെ കുറിച്ചുള്ള  മനോരമ ന്യൂസ് പരമ്പര 'പാളം തെറ്റിയ യാത്രയ്ക്കു പിന്നാലെയാണ് റെയില്‍വേയുടെ നടപടി. ആദ്യഘട്ടത്തില്‍ കൊല്ലം മുതല്‍ എറണാകുളം വരെയാണ് സര്‍വീസ്. പിന്നീട് പുനലൂര്‍ മുതല്‍ എറണാകുളം വരെ നീട്ടാനാണ് റെയില്‍വേയുടെ തീരുമാനം.

New MEMU service set to ease congestion for Kollam-Ernakulam commuters: