ആൾക്ഷാമത്തിൽ പൊലീസ് സേന നട്ടം തിരിയുമ്പോഴും പി എസ് സി പൊലിസ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താതെ സർക്കാർ. സിവിൽ പൊലിസ് ഓഫീസർ, വനിത സിവിൽ പൊലിസ് ഓഫീസർ റാങ്ക്ലിസ്റ്റുകൾ നിലവിൽ വന്നിട്ട് 6 മാസമായിട്ടും പുതിയ ഒഴിവുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന കട്ട് ഓഫ് മാർക്കോടെ തയാറാക്കിയ നിലവിലെ പൊലീസ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെയും നിയമനം നടത്താത്തതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. 

ഏഴു ബറ്റാലിയനുകളിലേക്ക് തയാറാക്കി സിപിഒ റാങ്ക് പട്ടികയുടെ മെയിൻ ലിസ്റ്റിലെ 4725 പേരും സപ്ളിമെൻ്ററി ലിസ്റ്റിലെ 1922 പേരും അടക്കം 6647 പേരുണ്ട്. സംസ്ഥന തലത്തിൽ വനിതാ സിവിൽ പൊലിസ് ഓഫീസർ റാങ്ക് പട്ടിക യുടെയുടെ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട 674 പേരും സപ്ളിമെൻ്ററി ലിസ്റ്റിലെ 556 പേരുമാണ് നിയമനം കാത്തിരിക്കുന്നത്. 

മൂന്നു മാസം മുൻപ് തയാറാക്കിയ സബ് ഇൻസ് പെക്ടർ, ആംഡ് സബ് ഇൻസ്പെക്ർ റാങ്ക് ലിസ്റ്റുകൾക്കും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ തസ്തികകളുടെ റാങ്ക് പട്ടിക നിലവിലിരിക്കുമ്പോൾ തന്നെ അടുത്ത വിജ്ഞാപനം വരുകയും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇവരുടെ കായിക ക്ഷമത പരീക്ഷ പൂർത്തിയാക്കിയാൽ പുതിയ റാങ്ക്ലിസ്റ്റ് വരും. ഈ വർഷം ജൂൺ മുതൽ അടുത്ത വർഷം മെയ് 31 വരെയുള്ള വിരമിക്കൽ ഒഴിവുകളിലേക്ക് നിയമനം നടത്തി പരിശീലനം ആരംഭിക്കാൻ ധനവകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്. 

എന്നാൽ ഈ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു മാസമായി കെട്ടിക്കിടക്കുകയാണ്. ഇതിന് അനുമതി കിട്ടിയാൽ CPO - WCPO റാങ്ക് പട്ടികയിലെ 1400 പേർക്ക് ജോലി കിട്ടും കേരളത്തിൽ പൊലിസ് സേനയിലെ അംഗബലം ജനസംഖ്യാ ആനുപാതികമായി കുറവാണ്. 2023 ലെ റാങ്ക് പട്ടികയിൽ 13975 പേരാണ് ഉണ്ടായിരുന്നത്.

ഇതിൽ 4783 പേർക്ക് നിയമന ശുപാർശ നല്‍കിയ മുൻവർഷത്തെ റാങ്ക് പട്ടികയുടെ നേർ പകുതി ഉദ്യോഗാര്‍ഥികളാണ് ഇത്തവണ പട്ടികയില്‍. ചരിത്രത്തിലെ ഏറ്റവും ഉയർന്ന കട്ട് ഓഫ് മാർക്ക് വച്ച് PSC തയാറാക്കിയ റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ ഒരാൾക്കുപോലും നിയമന ശുപാർശ നൽകിയിട്ടില്ല. 

ENGLISH SUMMARY:

Pinarayi Govt Fails to Appoint Candidates from Police Rank List