ec

സിഎംആർഎൽ–എക്സാലോജിക് ദുരൂഹ ഇടപാടിൽ SFIO യ്‌ക്ക് വഴങ്ങി KSIDCയും. കെഎസ്.ഐ.ഡി.സി ജനറൽ മാനേജർ  കെ. അരവിന്ദാക്ഷനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തു. SFIO ചെന്നൈ ഓഫീസിൽ അരവിന്ദാക്ഷൻ ഹാജരാക്കുന്നതിന്‍റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. അന്വേഷണപരിധിയിൽ നിന്നും ഒഴിവാക്കണമെന്ന കെ.എസ്.ഐ.ഡി.സിയുടെ ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുമ്പോഴാണ് നാടകീയമായ ഹാജരാകൽ

 

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്  സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എ ഫ്ഐഒ) ചെന്നൈയിലുള്ള ആസ്ഥാനത്ത്  കെഎസ്ഐഡിസി ജനറൽ മാനേജരും ചീഫ് ഫിനാൻസ് ഓഫിസറുമായ കെ.അരവിന്ദാക്ഷൻ ഹാജരായത്. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. എന്തെല്ലാം വിവരങ്ങളാണ് SFIO ചോദിച്ചതെന്ന് ആരാഞ്ഞെങ്കിലും പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു അരവിന്ദാക്ഷൻ്റെ മറുപടി. കെഎസ്ഐഡിസിയുടെ കഴിഞ്ഞ സാമ്പത്തികവർഷങ്ങളിലെ റിപ്പോർട്ടുകൾ അടക്കമുള്ള രേഖകളും അരവിന്ദാക്ഷൻ ഹാജരാക്കി.

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിന്‍റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയതിനെതിരായ കെ.എസ്.ഐ.ഡി.സിയുടെ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുവരെ അനുകൂലമായ ഉത്തരവുകളൊന്നും ലഭിച്ചിട്ടുമില്ല. ഇന്നലെ ഹർജി പരിഗണിച്ചപ്പോഴും കെ.എസ്.ഐ.ഡി.സി നിലപാടിൽ മാറ്റം വരുത്തിയിരുന്നില്ല. ഹർജി പരിഗണിക്കുന്ന അതേ ദിവസം തന്നെ ചീഫ് ഫിനാൽഷ്യൽ ഓഫീസർ ചോദ്യം ചെയ്യലിന് ഹാജരായി എന്നതാണ് പ്രത്യേകത. എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്റെ സമയപരിധി  സെപ്റ്റംബർ 30ന് അവസാനിച്ചിരുന്നു. എന്നാൽ നവംബർ 12ന് സി.എം.ആർ.എലിന്‍റെ ഹർജി പരിഗണിക്കുന്നത് വരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കരുതെന്ന് എസ്എഫ്ഐഒക്ക് ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് കെഎസ്ഐഡിസി ഉദ്യോഗസ്ഥനെ എസ്.എഫ്.ഐ .ഒ ചോദ്യം ചെയ്തത്.

CMRL exalogic transaction sfio took statement of KSIDC general manager: