ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ സഹോദരി അഞ്ജുവിന്‍റെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ ചേവായൂർ പൊലീസ് കേസ് എടുത്തു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പടക്കം ചുമത്തിയാണ് കേസ്. അതെ സമയം മനാഫിനെതിരെയല്ല സമൂഹമാധ്യമങ്ങളിലെ മോശം പ്രതികരണങ്ങൾക്കെതിരെയാണ് പരാതി നൽകിയതെന്ന് അർജുന്‍റെ കുടുംബം പ്രതികരിച്ചു. കുടുംബം പരാതി നല്‍കിയതുകൊണ്ട് മാത്രം മനാഫ് പ്രതിയാകില്ലെന്നും കുടുംബം മനാഫിന് എതിരെയും പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Read Also: സങ്കടമുണ്ട്; എന്നും അര്‍ജുന്‍റെ കുടുംബത്തിനൊപ്പമുണ്ടാകും; കണ്ണ് നിറഞ്ഞ് മനാഫ്
ഫണ്ട് പിരിവും വൈകാരികത മുതലെടുപ്പുമടക്കം മനാഫിനെതിരെ പരാതി ഉന്നയിച്ച ശേഷമാണ് അർജുന്റെ കുടുംബം നിയമ വഴി തേടിയത്. അതിരൂക്ഷ സൈബർ അതിക്രമവും ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.യു ട്യൂബ് ചാനൽ വഴി കുടുംബത്തിനെ അപകീർപ്പെടുത്തിയെന്നും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തുവെന്നും ചേവായൂർ പൊലിസ് റജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ഉണ്ട്.
ഏത് കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്നായിരു മനാഫിന്റെ പ്രതികരണം . അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ മോശം പ്രതികരണങ്ങൾ നടത്തിയവരടക്കം കേസിൽ പ്രതികളാവും.