ഇടുക്കി കാന്തല്ലൂരിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞനിലയിൽ കണ്ടെത്തി. 10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. സോളർ വേലിയിലേക്ക് അമിത വൈദ്യുതി നൽകി എന്ന് വനംവകുപ്പ് സംശയിക്കുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്.