രാജ്യത്തെ സമുന്നത സാഹിത്യപുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക് സമര്‍പ്പിച്ചു. തിരുവനന്തപുരം ടഗോര്‍ തീയറ്ററില്‍ ജ്ഞാനപീഠ ജേതാവ് ഡോ. ദാമോദര്‍ മൗജോയാണ് പുരസ്കാരം നല്‍കിയത്. സരസ്വതി സമ്മാന്‍ സമര്‍പ്പണച്ചടങ്ങ് ആദ്യമായി ഡല്‍ഹിക്ക് പുറത്ത് സംഘടിപ്പിച്ചത്.
സരസ്വതി സമ്മാന്‍ സമര്‍പ്പണ സമ്മേളനം അമേരിക്കയിലിരുന്ന് ഓണ്‍ലൈനായി ഉത്ഘാടനം ചെയ്ത ഗായകന്‍ കെ.ജെ. യേശുദാസ് പുരസ്കാരത്തിന് അര്‍ഹമായ രൗദ്രസാത്വികം എന്ന കൃതിയിലെ ഏതാനുംവരികള്‍ പാടി. കൊങ്ങിണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഡോ. ദാമോദര്‍ മൗജോയാണ് പ്രഭാവര്‍മ്മയ്ക്ക് സരസ്വതി സമ്മാന്‍ സമര്‍പ്പിച്ചത്. നടന്‍ മോഹന്‍ലാല്‍ പ്രഭാവര്‍മയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. പ്രഭാവര്‍മ, സരസ്വതി സമ്മാന്‍ ജേതാവ് ബാലാമണിയമ്മ, സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ക്കാണ് ഇതിനുമുമ്പ് സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുള്ളത്.