56 വർഷം മുൻപ് ഹിമാചൽപ്രദേശിൽ സൈനികവിമാന അപകടത്തിൽ മരിച്ച ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ പള്ളിയിലെ സംസ്കാര ശുശ്രൂഷകൾ തുടങ്ങി. വീട്ടിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ എത്തിച്ചത്. പള്ളിക്കുള്ളിലെ പ്രാർത്ഥന പുരോഗമിക്കുകയാണ്.