എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെതിരായ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയത്. അജിത് കുമാറിനെ മാറ്റുന്നതില്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും. ആര്‍.എസ്.എസ് കൂടിക്കാഴ്ചയും അന്‍വറിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്. മുഖ്യമന്ത്രി നാളെ റിപ്പോര്‍ട്ട് കാണും. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
അജിത്കുമാറിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ചയ്ക്ക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. സ്വകാര്യ സന്ദര്‍ശനമെന്ന് എഡി.ജി.പിയുടെ മൊഴി. ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി.. കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല. അജിത്കുമാറിന്റെ വിശദീകരണം തള്ളുന്നതായും റിപ്പോര്‍ട്ട്. രാഷ്ട്രീയ ഭേദമന്യേ നേതാക്കളെ കാണാറുണ്ടെന്നും എഡി.ജി.പി മൊഴി നല്‍കി.
പി.വി.അന്‍വര്‍ ഉന്നയിച്ച ഭൂരിഭാഗം പരാതികളിലും അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട്. റിദാന്‍ വധം, മാമി തിരോധാനക്കേസുകളിലെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ചട്ടംപാലിക്കാതെയാണ്. വിശദ അന്വേഷണത്തിന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഡി.ജി.പി നാളെ മുഖ്യമന്ത്രിയെക്കണ്ട് അന്വേഷണ വിവരങ്ങള്‍ ധരിപ്പിക്കും