പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി.വി. അൻവർ വിളിച്ച പൊതുസമ്മേളനം ഇന്ന് വൈകിട്ട് മഞ്ചേരിയിൽ നടക്കും. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ്  പാർട്ടിയുടെ പേര്.  ഡി.എം.കെയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അൻവർ ഇന്നലെ ചെന്നൈയിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.  പൊതുസമ്മേളനത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഡി.എം.കെ നേതാവ് കൂടി പങ്കെടുത്തേക്കും 

എല്ലാകാര്യങ്ങള്‍ക്കും ഇന്ന് മറുപടി പറയുമെന്നാണ് ഇന്നലെ ചെന്നൈയില്‍ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയശേഷം പി.വി.അന്‍വര്‍ പറഞ്ഞത്.  

ENGLISH SUMMARY:

Anwar's party's official announcement today; May become an ally of DMK