അശോകന്‍ ചരുവിലിന് നാല്‍പ്പത്തിയെട്ടാമത് വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ്. അദ്ദേഹത്തിന്റെ കാട്ടൂര്‍ക്കടവ് എന്ന നോവലിനാണ് പുരസ്കാരം. വയലാര്‍ അവാര്‍ഡ് ജേതാവുകൂടിയായ നോവലിസ്റ്റ് ബന്യാമിന്‍, കെ.എസ്. രവികുമാര്‍, ഗ്രേസി എന്നിവരാണ്, ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നിര്‍ണയിച്ചത്. വയലാറിന്റെ ചരമ ദിനമായ ഒക്ടോബര്‍ 27 ന് വൈകുന്നേരം 5.30 ന് കനക്കുന്ന് നിശാഗന്ധിയില്‍ പുരസ്കാരം സമ്മാനിക്കും. കേരളത്തിന്റെ രാഷ്ട്രീയ മസിന്റെ ആഖ്യാനമാണ് കാട്ടൂര്‍കടവ് എന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കാണ് പുരസ്‌കാരം ലഭിച്ചത്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കായിരുന്നു പുരസ്‌കാരം.