edayar-blast-protest-2

കൊച്ചി എടയാറില്‍ പൊട്ടിത്തെറിയുണ്ടായ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിക്ക് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് മാനദണ്ഡം പാലിക്കാതെയെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടം ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെത്തിയില്ലെന്നും പരാതി.  അഗ്നിരക്ഷാസേനയും പൊലീസും മാത്രമാണ് എത്തിയതെന്നും നാട്ടുകാര്‍. 

 

കമ്പനിയിലെ മിനി ബോയിലര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരനായ ഒഡീഷ സ്വദേശി വിക്രം പ്രധാനാണ് മരിച്ചത്. ഒഡീഷ സ്വദേശികളായ കൃഷ്ണ, ഗുരു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സ്ഫോടനമുണ്ടായത്.

ENGLISH SUMMARY:

Locals protest in front of animal fat processing company that exploded in Kochi Edayar