നഴ്സിങ് സ്കൂളുകളില്‍ സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ പരിശോധന അനിശ്ചിതത്വത്തില്‍. കാലാവധി അവസാനിച്ചതിനാല്‍ നിലവിലുളള കൗണ്‍സിലിനെ സര്‍ക്കാര്‍ അസ്ഥിരപ്പെടുത്തി. നഴ്സിങ് പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിക്കുകയാണെന്നും പ്രവേശന അഭിമുഖത്തില്‍ കൗണ്‍സില്‍ പ്രതിനിധി പങ്കെടുക്കുമെന്നും നഴ്സിങ് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.
നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് നാളുകളായി രണ്ടു തട്ടിലാണ് ആരോഗ്യവകുപ്പും നഴ്സിങ് കൗണ്‍സിലും. ജനറല്‍ നഴ്സിങ് പ്രവേശനത്തില്‍ മെറിറ്റും സംവരണവും അട്ടിമറിക്കുന്നുണ്ടെന്നും പരിശോധന നടത്തണമെന്നുമായിരുന്നു നഴ്സിങ് കൗണ്‍സില്‍ തീരുമാനം.
മാനേജ്മെന്റുകള്‍ ഈ തീരുമാനത്തെ എതിര്‍ത്തു. പരാതിയുണ്ടെങ്കില്‍ പരിശോധന മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാടും. തര്‍ക്കം മുറുകുന്നതിനിടെയാണ് കഴിഞ്ഞ 24 ന് കൗണ്‍സിലിന്‍റെ കാലാവധി അവസാനിച്ചത്. ഇതോടയെണ് കൗണ്‍സിലിനെ തന്നെ അസ്ഥിരപ്പെടുത്തി ഭരണ ചുമതല ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്കിയത്. മാനേജ്മെന്‍റുകള്‍ക്ക് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുളള നാലര ലക്ഷത്തോളം നഴ്സുമാര്‍ക്ക് വോട്ടവകാശമുണ്ട