പാർട്ടി സെക്രട്ടറി ആയിരുന്ന കാലം മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ ഭയപ്പെടുന്ന 8 കൂട്ടരുടെ ലിസ്റ്റുമായി ഇടത് സൈബർ ഗ്രൂപ്പായ പോരാളി ഷാജി. വലത് മാധ്യമങ്ങളിൽ ആരംഭിച്ച് പിവി അൻവറിൽ അവസാനിക്കുന്ന ലിസ്റ്റാണ് പോരാളി ഷാജിയുടേത്. ഇനി ഇവരുടെ സഹായം എന്നെങ്കിലും മുഖ്യമന്ത്രിക്ക് കിട്ടിയിട്ടുണ്ടെങ്കിൽ കമന്റ് ചെയ്യുക എന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഇപ്പോൾ മുഖ്യമന്ത്രിയെ സംഘികൾക്ക് പോലും ഭയമില്ലെന്നാണ് ലിയാഖത്ത് അലിയുടെ കമന്റ്. അജിത് കുമാറിന് മുന്നിൽ വിനീത വിധേയനായി നിൽക്കുന്ന ദാസനാണ് ഇപ്പോഴത്തെ വിജയൻ. പൊതു സമൂഹത്തിന് ഇയാളോട് ഭയമല്ല ശരിക്കും വെറുപ്പാണ്,അത് പ്രകടമാവാൻ അടുത്ത തിരഞ്ഞെടുപ്പു വരെ കാത്തിരിക്കണം - ലിയാഖത്ത് അലി അഭിപ്രായപ്പെടുന്നു. ഇടതുപക്ഷം മൂന്നാമതും ഭരിക്കുമെന്നും പിണറായി വിജയൻ പുതിയ മുഖ്യമന്ത്രിയാകുമെന്നുമാണ് ശ്രീനിവാസന്റെ മറുകമന്റ്.
പോരാളി ഷാജി ഗ്രൂപ്പിൽ വന്ന പോസ്റ്റിന്റെ പൂർണരൂപം
പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്തു ഇവർ ഇദ്ദേഹത്തെ ഭയപ്പെടുന്നു.. മുഖ്യമന്ത്രിയായ പിണറായി വിജയനെയും ഇവർ ഭയപ്പെടുന്നു..
വലത് മാധ്യമങ്ങൾ....
കൊങ്ങികൾ.....
സംഘികൾ....
മൂരികൾ.....
സുഡാപ്പികൾ....
മൗദൂതികൾ.....
നിരീക്ഷണ കുപ്പായം ഇട്ട
9 മണി ചർച്ച തൊഴിലാളികൾ......
കൂടെ അൻപറിക്ക യും....
ഇനി ഇവരുടെ സഹായം എന്നെങ്കിലും
അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടോ...????
കമന്റ് ചെയ്യുക....