ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍. രാവിലെ 11ന് തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ അറസ്റ്റ് ചെയ്താലും വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. എന്നാല്‍, രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നുമാണ് പൊലീസിന്റെ വാദം.