ശബരിമലയിലെ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് ഇതര സംസ്ഥാന തീര്‍ഥാടകരോടുള്ള ദ്രോഹമെന്ന് അയ്യപ്പസേവാ സംഘവും യോഗക്ഷേമ സഭയും. വ്രതമെടുത്ത് വരുന്നവരുടെ ദര്‍ശനം മുടങ്ങരുത്. സാഹചര്യം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ മണ്ഡലകാലത്ത് ദിവസം 15,000 ഉണ്ടായിരുന്ന സ്പോട്ട് ബുക്കിങ് ആണ് ഒറ്റയടിക്ക് നിര്‍ത്തിയത്. തീരുമാനം ദുരൂഹമാണ്. വ്രതമെടുത്ത് നാല്‍പത്തിയൊന്നാം നാള്‍ ദര്‍ശനം നടത്തുന്നതാണ് രീതി. ഇതര സംസ്ഥാനങ്ങളിലെ തീര്‍ഥാടകരില്‍ പലര്‍ക്കും ഓണ്‍ലൈന്‍ബുക്കിങ് സംവിധാനത്തെക്കുറിച്ച് അറിയില്ല. ദിവസം നോക്കി വരുന്നവരുടെ ദര്‍ശനം മുടക്കരുത് എന്നും നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ മണ്ഡലകാലത്ത് 90,000 ഓണ്‍ലൈന്‍ ബുക്കിങ്ങും 15,000 സ്പോട്ട് ബുക്കിങ്ങും ആയിരുന്നു. ഇക്കുറി ആകെ ഓണ്‍ലൈന്‍ ബുക്കിങ് 80,000 ആക്കി. പൊലീസിന്‍റേതാണ് പ്രധാന നിര്‍ബന്ധം. ബുക്കിങ്ങിന് ആരും എതിരല്ല എന്നാല്‍ ഓണ്‍ലൈനില്‍ ഒഴിവു വരുന്ന സ്ലോട്ട് എങ്കിലും സ്പോട്ട് ബുക്കിങ്ങിന് അനുവദിക്കണം എന്നാണ് ആവശ്യം.