sreenath-prayaga-omprakash1

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരി കേസിൽ ഉടൻ ചോദ്യം ചെയ്യും. സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇവരെ ഹോട്ടലിൽ എത്തിച്ച ലഹരി കേസ് പ്രതി ബിനു ജോസഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. നക്ഷത്ര ഹോട്ടലിലെ ഓംപ്രകാശന്റെ മുറിയിൽ എത്തിയ ഇരുപതോളം പേരെയും ചോദ്യം ചെയ്യും.

 

സിനിമാതാരങ്ങൾ അടക്കം ഓംപ്രകാശിന്റെ മുറിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.  ഇത്തരത്തിലുള്ള ലഹരിപാർട്ടികൾ ഓംപ്രകാശും കൂട്ടാളികളും നേരത്തേയും നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരുകയാണ്. അത്തരത്തിൽ നടത്തിയിട്ടുണ്ടെങ്കിൽ ആരൊക്കെ പാർട്ടിയിൽ പങ്കെടുത്തു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

ENGLISH SUMMARY:

Kochi drug case police to interrogate sreenath bhasi and prayaga martin