lottery

25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആദ്യ നറുക്കെടുക്കും. ടിക്കറ്റ് വില്‍പന എഴുപത് ലക്ഷത്തിലേക്ക് കടക്കുകയാണ്. അവസാന മണിക്കറുകളില്‍ വില്‍പ്പന തകര്‍ത്താല്‍ മുന്‍വര്‍ഷത്തെ റോക്കോഡ് മറികടക്കാമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.  

 

തിരുവനന്തപുരം കിഴക്കേക്കോട്ടയിലുള്ള ഈ ലോട്ടറി കടയില്‍ നിന്ന് വിറ്റ ടിക്കറ്റിനായിരുന്നു 20 കോടിയുടെ ക്രിസ്മസ്–ന്യൂഇയര്‍ ബംപര്‍ അടിച്ചത്. അതിനാല്‍ ഓണം ബംപറിന്‍റെ കച്ചവടം കൂടിയെന്ന് ജീവനക്കാര്‍. 

കന്യാകുമാരിക്കാരനായ ലിവിങ്സ്റ്റണ്‍ തിരുവനന്തപുരത്തെ ടിക്കറ്റിനൊപ്പം പാലക്കാട്ടെ ടിക്കറ്റും എടുത്തതിന് കാരണമുണ്ട്. 

കേരള ബാങ്ക് ജീവനക്കാരനായ പ്രേംനസീര്‍ രണ്ട് ടിക്കറ്റ് നേരത്തെ എടുത്തതാണ്. മൂന്നാം ടിക്കറ്റ് എടുത്തതിന്‍റെ കാരണം ഇതാണ്. ലോട്ടറി കച്ചവടക്കാരിയായ സുധ താന്‍ വിറ്റ ടിക്കറ്റിന് പ്രൈസടിക്കണേയെന്ന പ്രാര്‍ത്ഥനയിലാണ്. അങ്ങനെ പലവിധ പ്രതീക്ഷകളിലും സ്വപ്നങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും ഓണം ബംപറിന്‍റെ വില്‍പ്പന മുന്നേറുകയാണ്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കും വരെ വില്‍പന തുടരും.  അവസാന മണിക്കൂറുകളില്‍ പ്രതീക്ഷിക്കുന്നതുപോലെ വില്‍പന നടന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ 75.76 ലക്ഷം ടിക്കറ്റെന്ന റെക്കോഡ് മറികടക്കുമെന്നാണ് ലോട്ടറി വകുപ്പിന്‍റെ പ്രതീക്ഷ. 

ENGLISH SUMMARY:

Thiruvonam bumper draw tomorrow. At two o'clock in the afternoon, Finance Minister K.N. Balagopal will be the first toss