TOPICS COVERED

മലപ്പുറം പൊന്നാനിയിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുൽ ഹാദിയാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ കുട്ടി സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചാണ് കയറിയത്. സ്കൂട്ടർ തെന്നി കുട്ടി തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

15 year old child died in accident at Ponnani: