മലപ്പുറം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാട്ടില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണ്ടേ? തന്നെ ഇരുട്ടില്‍നിര്‍ത്തുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിലെ പണം എങ്ങോട്ടുപോകുന്നുവെന്ന് അറിയണം. അത് ചോദിച്ചപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി തന്നു. എല്ലാ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യും, ഗവര്‍ണറുടെ അധികാരം മുഖ്യമന്ത്രി ഉടനറിയുമെന്നും ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

പിആര്‍ ഏജന്‍സിയാണ് അഭിമുഖം ഒരുക്കിയതെന്ന് പത്രം പറയുന്നതായി ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി നിഷേധിക്കുന്നു. ആരെയാണ് വിശ്വസിക്കേണ്ടതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. എന്തുകൊണ്ട് പത്രത്തിനെതിരെ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കുന്നില്ല?. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്, വിശ്വാസ്യതയില്ലാത്തയാളെ എങ്ങനെ വിശ്വസിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു.