സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ളതാണെന്നും ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ പരാമർശം. ഹർജിയിൽ കോടതി  സർക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടി. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാൻ അനുവദിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഈയിടെ,  ക്ഷേത്രത്തിൽ 'വിശേഷം' എന്ന സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നു. 

പവിത്രമായ പൂജകൾക്കും ആചാരങ്ങൾക്കും വില കൽപിക്കാതെ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്ന രീതിയിലാണ് ഷൂട്ടിങ് നടന്നതെന്നാണ് ഹർജിയിൽ പറയുന്നത്. വിശ്വാസവുമായി ബന്ധമില്ലാത്ത, വാണിജ്യ സിനിമകളുടെ ഷൂട്ടിങ് ക്ഷേത്രത്തിൽ അനുവദിക്കുന്നത് ഹിന്ദു ആരാധനാലയ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഉത്സവസീസണിൽ പാപ്പാന്മാർ മദ്യപിച്ചെത്തുന്നതും ആളുകൾ ചെരിപ്പിട്ട് ക്ഷേത്രത്തിൽ കയറുന്നതും പതിവാണെന്നും ഹർജിയിലുണ്ട്.

ENGLISH SUMMARY:

The High Court said that temples are not places for film shooting and are for devotees to worship