നിയമസഭയിൽ മുഖ്യമന്ത്രിയെ പുകഴ്ത്താൻ മത്സരിച്ച് മന്ത്രിമാരും എം.എൽ.എമാരും. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു രസകരമായ പിണറായി സ്തുതികൾ. മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതിനിടെ വ്യക്തിപരമായി പ്രതിപക്ഷ നേതാവിനെ വിമർശിക്കാനും ഭരണപക്ഷ അംഗങ്ങൾ ശ്രദ്ധിച്ചു.  

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സഭയിൽ വരാതിരുന്ന ദിവസമാണ് മുഖ്യമന്ത്രിയെ പുകഴ്ത്താൻ മന്ത്രിമാരും എം.എൽ.എമാരും മത്സരിച്ചത്. പുകഴ്ത്തൽ മത്സരം തുടങ്ങിയത് കടകംപള്ളി സുരേന്ദ്രൻ ആണ്. പിണറായിയുടെ എഴുതി തയാറാക്കിയ ജീവചരിത്രം വായിച്ച കടകംപള്ളി മഹാഭാരത്തെ കൂട്ടുപിടിച്ച് രംഗം ഉഷാറാക്കി.

പിണറായി എന്ന സൂര്യൻകെട്ടു എന്ന അൻവറിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണം പിണറായിക്ക് ശൂര്യശോഭയാണെന്നായി അഹമ്മദ് ദേവർകോവിൽ.  പ്രതിപക്ഷ നേതാവ് ധിക്കാരിയാണെന്ന്  കെ.പ്രേംകുമാർ കുറ്റപ്പെടുത്തിയപ്പോൾ ഈശ്വരവിശ്വാസിയായ സതീശൻ പിണറായിയെ പോലെ ആകാൻ പ്രാർഥിക്കണമെന്നായി എ.സി.മൊയ്തീൻ. അൽപ്പം കൂടി കടത്തിവെട്ടിയ മന്ത്രി വി.എൻ.വാസവൻ പിണറായിയെയും സതീശനെയും അലന്നുതിരിച്ചു. അധികാരി അഹങ്കാരി പരാമർശങ്ങൾക്ക് മുഖ്യമന്ത്രിയെ കുത്തിയുള്ള സതീശന്റെ ട്രോൾ ഭരണപക്ഷത്ത് പോലും ചിരിപടർത്തി. 

Ministers and MLAs competing to praise the Chief Minister in the Assembly: