pv-anwar-4
  • പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണറെ കണ്ടതെന്ന് പി.വി.അന്‍വര്‍
  • 'എസ്ഐടി ശരിയായ അന്വേഷണം നടത്തുന്നില്ല, തന്റെ പോലും മൊഴിയെടുത്തിട്ടില്ല’
  • ഹൈക്കോടതിയില്‍ കേസ് വന്നാല്‍ സഹായിക്കണം എന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചു

പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണറെ കണ്ടതെന്ന് പി.വി.അന്‍വര്‍ എം.എല്‍എ. എസ്ഐടി ശരിയായ അന്വേഷണം നടത്തുന്നില്ല, തന്റെ പോലും മൊഴിയെടുത്തിട്ടില്ല. ഹൈക്കോടതിയില്‍ കേസ് വന്നാല്‍ സഹായിക്കണം എന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. സ്പീക്കര്‍ പെരുമാറുന്നത് സര്‍ക്കാരിന്റെ പരസ്യക്കമ്പനി പോലെയെന്നും അന്‍വര്‍ പറഞ്ഞു. ഡിഎംകെ കൊടിയുടെ നിറത്തിലുള്ള ഷോള്‍ അണിഞ്ഞാണ് അന്‍വര്‍ സഭയിലെത്തിയത്. 

 

ലാവലിന്‍ കേസ് സ്ഥിരമായി മാറ്റിവയ്പിക്കുന്നതും എഡിജിപി എം.ആര്‍.അജിത്കുമാറെന്ന് പി.വി.അന്‍വര്‍. മുഖ്യമന്ത്രി ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത് കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാനെന്നും അന്‍വര്‍ പറഞ്ഞു. ജി.സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ സമയത്ത് കാര്യങ്ങള്‍ നടന്നെന്നും അന്‍വര്‍. 

ENGLISH SUMMARY:

PV Anwar MLA said that he met the governor because he did not trust the police.