വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനു ശേഷവും പദ്ധതിയുടെ  ഫിനാൻഷ്യൽ ബിഡ് സർക്കാർ തുറന്നു. തുരങ്ക പാതയുടെ നിർമ്മാണം രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തതായി പൊതുമരാമത്ത് മന്ത്രി നിയമസഭയെ അറിയിച്ചു. പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. 

ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തിട്ടുണ്ട്. പ്രാഥമിക  പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ ഇപ്പോൾ സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ലിന്റോ ജോസഫ് എം.എല്‍.എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് വേണ്ടി മന്ത്രി ആർ.ബിന്ദു നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.