lorry-overturned-on-top-of-

TOPICS COVERED

ഇടുക്കി അടിമാലിയിൽ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. കൂമ്പൻപാറ സ്വദേശി വിത്സന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകർന്നെങ്കിലും വീടിനുള്ളിൽ ആളുകൾ ഇല്ലാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി. ദേശീയപാത നിർമ്മാണത്തിന് എത്തിച്ച നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ട് പത്തടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ലോറി ഉയർത്തിയതിനുശേഷം അപകട കാരണം മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും.

ENGLISH SUMMARY:

A lorry overturned on top of a house in Adimali, Idukki