കുഴിയടച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇളകിപ്പോയി വലിയകുഴികള്‍ പരുവപ്പെടുന്ന കൊച്ചിയിലെ കുണ്ടന്നൂര്‍– തേവരപ്പാലത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ക്കായി ഒരുമാസത്തേയ്ക്ക് പാലം അടച്ചിടുന്നതാണ് കാരണം. ആളെപ്പറ്റിക്കാതെ ഇത്തവണയെങ്കിലും മര്യാദയ്ക്ക് കുഴിയടച്ച് പാലം ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേരെയാക്കാനെന്ന പേരില്‍ പാലം അടയ്ക്കുന്നതിനെക്കുറിച്ച്, പാലം അടയ്ക്കുന്നതിന് മുന്‍പ് ഇതാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. നാട്ടുകാരുടെ ഈ വിലയിരുത്തലിന് ഇത്തവണ അവസാനമാകുമോ എന്ന് കണ്ടറിയാം.
ഈ മാസം 15മുതല്‍ അടുത്തമാസം 15വരെയാണ് അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചിടുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കുള്‍പ്പെടെ ഈ സമയത്ത് കടുത്ത നിയന്ത്രണം ഉണ്ടാകും. പ്ലാസ്റ്റര്‍ ഒട്ടിക്കല്‍ മാത്രം നടക്കുന്ന പാലത്തിലൂടെയുള്ള ഗതാഗതം എപ്പോഴും ദുസഹമാണ്. ഇതിനെതിരെ പ്രതിഷേധവും സ്ഥിരമാണ്